ഹരിത സമൃദ്ധി വാർഡിന് തുടക്കം.
Saturday 04 February 2023 12:12 AM IST
വെച്ചൂർ . ഗ്രാമപഞ്ചായത്ത്, കൃഷിവകുപ്പ്, ഹരിത കേരളം മിഷൻ എന്നിവരുടെ നേതൃത്വത്തിൽ വെച്ചൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ഹരിത സമൃദ്ധി വാർഡ് നിർമ്മാണ പദ്ധതിക്ക് തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ശൈലകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണിലാൽ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഘട്ടത്തിൽ രണ്ടാം വാർഡിലെ 300 വീടുകളിലേക്കായി പച്ചക്കറി വിത്തുകൾ വിതരണം ചെയ്യും. കൃഷി ഓഫീസർ, നവകേരളം കർമ്മ പദ്ധതി ഇന്റേൺ എന്നിവർ പദ്ധതി വിശദീകരിച്ചു. വാർഡ് മെമ്പർമാർ, കുടുംബശ്രീ അംഗങ്ങൾ, ഹരിത കർമ്മ സേന അംഗങ്ങൾ, നവകേരളം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.