പാലിയേറ്റീവ് കെയർ തുടങ്ങി.

Saturday 04 February 2023 12:18 AM IST

കുറവിലങ്ങാട് . ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കിടപ്പുരോഗികളെ പരിചരിക്കാൻ ആയുർവേദ, ഹോമിയോ മെഡിക്കൽ വിഭാഗവും പദ്ധതി ആരംഭിച്ചു.

സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കുന്ന അരികെ എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് ഉഴവൂർ ഗ്രാമപഞ്ചായത്ത് മെഡിക്കൽ പാലിയേറ്റീവ് കെയർ ആരംഭിച്ചത്. പദ്ധതിയാരംഭത്തിൽ മാസത്തിൽ ഒരു തവണ കിടപ്പുരോഗികളെ സന്ദർശിച്ച് ആവശ്യമായ മരുന്നുകളും പരിചരണവും ഡോക്ടർമാർ രോഗികളുടെ ആവശ്യനുസരണം നൽകുന്നതിനാണ് ശ്രമിക്കുന്നത്. പദ്ധതി പ്രവർത്തനത്തിന് ആവശ്യമായ വാഹനവും മറ്റു അടിസ്ഥാന സൗകര്യങ്ങളും നിലവിലെ പഞ്ചായത്ത് പാലിയേറ്റീവ് യൂണിറ്റിൽ നിന്ന് ലഭ്യമാക്കുമെന്ന് ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ അറിയിച്ചു.