ധനസഹായം നൽകണം.

Saturday 04 February 2023 1:42 AM IST

ബ്രഹ്മമംഗലം . ഏനാദിയുടെ വിവിധ പ്രദേശങ്ങളിൽ തുടർച്ചയായി പശുക്കൾ ചത്ത സാഹചര്യത്തിൽ മൃഗസംരക്ഷണ വകുപ്പും പഞ്ചായത്തും കാര്യക്ഷമമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധിച്ചും കർഷകർക്ക് അടിയന്തിര സഹായം നൽകണമെന്ന് ആവശ്യപ്പെട്ടും കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി. ചെമ്പ് പഞ്ചായത്ത് പടിക്കൽ നടത്തിയ ധർണ്ണ ഡി സി സി ജനറൽ സെക്രട്ടറി പി വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മ​റ്റി പ്രസിഡന്റ് പി വി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എസ് ജയപ്രകാശ്, കെ കെ കൃഷ്ണകുമാർ, കെ ജെ സണ്ണി, ജോർജ്കുട്ടി ഷാജി, റെജി മേച്ചേരി, രാഗിണി ഗോപി, ലയചന്ദൻ, ഷാജി പുഴവേലിൽ, കെ ഡി രവി, സി ഡി പ്രശാന്തൻ, കെ ആർ ജയരാജ്, എം വിതോമസ്, കെ ആർ ശിവൻ, കെ എം ബാബു തുടങ്ങിയവർ സംസാരിച്ചു.