ലോക കാൻസർ ദിനാചരണം.
Saturday 04 February 2023 12:17 AM IST
കോട്ടയം . ലോക കാൻസർ ദിനത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാതല സമ്മേളനം ഇന്ന് കുറവിലങ്ങാട് നടക്കും. രാവിലെ 11 30ന് സ്വകാര്യ ബസ് സ്റ്റാൻഡിലെ പി ഡി പോൾ മെമ്മോറിയൽ ഹാളിൽ നടക്കുന്ന പൊതുസമ്മേളനം മോൻസ് ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ വകുപ്പും വിജയപുരം സോഷ്യൽ സർവീസ് സൊസൈറ്റിയും ആശാകിരണം കാൻസർ സുരക്ഷാ പദ്ധതിയും കുറവിലങ്ങാട് ഗ്രാമ പഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷയാകും. ജില്ലാ പഞ്ചായത്തംഗം നിർമ്മല ജിമ്മി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കൽ ഓഫീസർ എൻ പ്രിയ മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ അജയ് മോഹൻ വിഷയാവതരണം നടത്തും.