കാർഷിക സെമിനാർ.

Saturday 04 February 2023 12:23 AM IST

കോട്ടയം . മണ്ണുപര്യവേക്ഷണമണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുഴിമ്പള്ളി ഇളംപ്ലാശേരി ലാൻഡ് സ്ലൈഡ് സ്‌റ്റെബിലൈസേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ന് കാർഷിക സെമിനാറും സോയിൽ ഹെൽത്ത് കാർഡ് വിതരണവും മലയിഞ്ചിപ്പാറ സെന്റ് ജോസഫ് യു പി സ്‌കൂളിൽ നടക്കും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉരുൾപൊട്ടലുണ്ടായ പ്രദേശങ്ങളിലെ കാർഷികമേഖലയുടെ വികസനവുമായി ബന്ധപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് മാത്യു അത്തിയാലിൽ അദ്ധ്യക്ഷത വഹിക്കും. 'ഉരുൾപൊട്ടൽ വസ്തുതകളും നിവാരണ മാർഗങ്ങളും' എന്ന വിഷയത്തിൽ എൻ വി ശ്രീകല സംസാരിക്കും.