വ്യാപാരികൾക്ക് ദോഷകരമെന്ന്.

Saturday 04 February 2023 12:34 AM IST

കോട്ടയം . സംസ്ഥാന ബഡ്ജറ്റ് വ്യാപാരികൾക്ക് ദോഷകരമെന്ന് വ്യാപാരി വ്യവസായ ഏകോപന സമിതി യോഗം. കാർഷിക മേഖല കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ എടുക്കുന്ന മേഖലയാണ് ചെറുകിട വ്യാപാര മേഖലയെങ്കിലും വ്യാപാരികൾക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ബഡ്ജറ്റ് പ്രഖ്യാപനത്തിൽ ഉണ്ടായിട്ടില്ല. ജില്ലാ പ്രസിഡന്റ് എം കെ തോമസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ കെ എൻ പണിക്കർ, ട്രഷറർ വി എ മുജീബ് റഹ്മാൻ, മാത്യു ചാക്കോ, വി സി ജോസഫ്, കെ ജെ മാത്യു, പിശിവദാസ്, ഗിരീഷ് കോനാട്ട്, ടോമിച്ചൻ അയ്യരുകുളങ്ങര, എം എ അഗസ്റ്റിൻ, പി എസ് കുര്യാച്ചൻ എന്നിവർ പ്രസംഗിച്ചു.