നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങളുടെ സ്വർണം

Friday 03 February 2023 4:54 PM IST

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 543 ഗ്രാം സ്വർണമാണ് പിടികൂടിയത്. ഇതിന് 27 ലക്ഷം രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

എറണാകുളം സ്വദേശി അശോകനെ അറസ്റ്റ് ചെയ്തു. ദുബായിൽ നിന്നാണ് സ്വർണം കൊണ്ടുവന്നതെന്നാണ് റിപ്പോർട്ടുകൾ. അടിവസ്ത്രത്തിൽ പോക്കറ്റുണ്ടാക്കി സ്വർണം വച്ചശേഷം പോക്കറ്റ് ആണെന്ന് മനസിലാക്കാൻ പറ്റാത്ത രീതിയിൽ തയ്ച്ചിരുന്നു. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് വിശദമായി പരിശോധിക്കുകയായിരുന്നു.