കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു
Thursday 07 May 2026 1:51 AM IST
കോതമംഗലം: കോതമംഗലം പുഴയിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. പാലക്കാട് ആനക്കര മലമൽക്കാവ് മുതിരപ്പാറവീട്ടിൽ അനീഷിന്റെ മകൻ അതുലാണ് (19) മരിച്ചത്. പുതുപ്പാടി യൽദോ മാർ ബസേലിയോസ് കോളേജിലെ ബി.സി.എ. വിദ്യാർത്ഥിയായിരുന്നു. മുളവൂർ കവലക്ക് സമീപം കുംഭപ്പിള്ളി കടവിൽ കുളിക്കാനെത്തിയതായിരുന്നു അതുൽ. സഹപാഠികളും ഒപ്പമുണ്ടായിരുന്നു. പാറപ്പുറത്ത് നിന്ന് കാൽവഴുതി പുഴയിൽവീണ അതുലിനെ രക്ഷിക്കാൻ ഒപ്പമുണ്ടായിരുന്നവർക്ക് കഴിഞ്ഞില്ല. ഫയർഫോഴ്സാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കെ. സുധയാണ് മാതാവ്.