ഇടയ്‌ക്കിടെ ക്ഷേത്രത്തിൽ പോകാറുണ്ടോ? എല്ലാവരും തെറ്റിക്കുന്ന പ്രധാന കാര്യം, ശ്രദ്ധിച്ചാൽ പ്രാർത്ഥനയ്‌ക്ക് നാലിരട്ടി ഫലം
Wednesday 13 May 2026 1:01 PM IST
ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ എല്ലാവരും പ്രദക്ഷിണം നടത്താറുണ്ട് എന്നാൽ, ഇവരിൽ ഭൂരിഭാഗവും തെറ്റായ രീതിയിലാണ് ക്ഷേത്രത്തിൽ വലംവയ്‌ക്കുന്നത്. ക്ഷേത്രത്തിൽ പ്രദക്ഷിണം ചെയ്യുമ്പോൾ പാലിക്കേണ്ട യഥാർത്ഥ രീതികൾ മനസിലാക്കാം.
- തൊഴുകൈകളോടെ അടിവച്ച് വേണം പ്രദക്ഷിണം നടത്താൻ.
- വലം വയ്‌ക്കുമ്പോൾ ഭഗവാന്റെ രൂപം മനസിൽ ധ്യാനിച്ച് മന്ത്രങ്ങൾ ജപിക്കണം.
- ബലിക്കല്ലുകൾക്ക് പുറത്തുകൂടിയാണ് പ്രദക്ഷിണം വയ്‌ക്കേണ്ടത്.
- പ്രസവിക്കാറായ സ്‌ത്രീയുടെ തലയിൽ ഒരുകുടം എണ്ണ വച്ചാൽ എത്ര പതുക്കെ നടക്കുമോ അത്രയും പതിയെ വേണം പ്രദക്ഷിണം വയ്‌ക്കാൻ.
- പ്രതിഷ്‌ഠയുടെ വലതുഭാഗത്തുകൂടി ഇടത്തേക്ക് വേണം പ്രദക്ഷിണം നടത്താൻ.
- പ്രദക്ഷിണത്തിനിടെ വലിയ ബലിക്കല്ലിലും നോക്കി പ്രാർത്ഥിക്കണം.
- നാലമ്പലത്തിന് ചുറ്റുമുള്ള പ്രദക്ഷിണ വഴിയിലൂടെ പ്രദക്ഷിണം ചെയ്‌താൽ മൂന്നിരട്ടി ഫലം കിട്ടും. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുകൂടി പ്രദക്ഷിണം നടത്തിയാൽ നാലിരട്ടി ഫലം ലഭിക്കുമെന്നാണ് വിശ്വാസം.