SignIn
Kerala Kaumudi Online
Monday, 01 June 2026 5.48 PM IST

മണി പ്ളാന്റ് ഫലം നൽകുന്നില്ലേ? ഇതുകൂടി സ്‌പ്രേ ചെയ്തു കൊടുക്കൂ, തഴച്ച് വളരും, ഒപ്പം സമ്പത്തും

money-plant

മിക്കവാറും വീടുകളിൽ അലങ്കാര ചെടിയായി വളർത്തുന്ന ഒന്നാണ് മണി പ്ളാന്റ്. ഇൻഡോർ പ്ളാന്റ് എന്ന നിലയിലാണ് വീടുകളിൽ വളർത്തുന്നതെങ്കിലും ഇവ വച്ചാൽ സമ്പത്തുണ്ടാകുമെന്ന വിശ്വാസം പലർക്കുമുണ്ട്. വീട്ടിലെ ദാരിദ്ര്യം ഒഴിയാനും ധനം വന്നുചേരാനും മണി പ്ളാന്റ് സഹായിക്കുമെന്നാണ് വാസ്തുശാസ്ത്രത്തിൽ പറയുന്നത്. മണി പ്ളാന്റ് വളർത്തുമ്പോൾ ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായുണ്ട്.

ഐശ്വര്യവും സമ്പത്തുമുണ്ടാകാൻ മണി പ്ളാന്റിനെ നന്നായി പരിപാലിക്കേണ്ടതുണ്ട്. ചെടിയുടെ വളർച്ച കൂട്ടാൻ കഞ്ഞിവെള്ളം ഒഴിച്ചുകൊടുക്കാം. കഞ്ഞിവെള്ളം വെള്ളത്തിൽ കലർത്തി സ്‌പ്രേ ചെയ്യാം. കഞ്ഞിവെള്ളത്തിൽ പ്രോട്ടീൻ, നാരുകൾ, കാൽസ്യം തുടങ്ങിയവ അടങ്ങിയിട്ടുള്ളതിനാൽ ചെടി മികച്ച രീതിയിൽ വളരാൻ സഹായിക്കുന്നു. മാത്രമല്ല, ഇലകൾ പച്ചയായി നിൽക്കാനും സഹായിക്കുന്നു.

വീടുകളിൽ നെഗറ്റീവ് എനർജി ഇല്ലാതാക്കി പോസിറ്റീവ് എനർജി നിറയ്ക്കാൻ സഹായിക്കുന്ന ചെടിയാണ് മണിപ്ളാന്റ്. വീടിന്റെ തെക്കുകിഴക്കേ ദിശയാണ് മണി പ്ളാന്റ് വളർത്താൻ ഏറ്റവും ഉത്തമം. ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവിയുടെ സാന്നിദ്ധ്യമുള്ള ദിക്കാണിത്.

അതേസമയം, ഒരിക്കലും മണി പ്ളാന്റ് വളർത്താൻ പാടില്ലാത്ത ദിശയാണ് വടക്കുകിഴക്കേ മൂല. ഈശാനകോൺ എന്നാണ് ഈ ദിശ അറിയപ്പെടുന്നത്. ഈ ദിശയിൽ മണി പ്ളാന്റ് വളർത്തുന്നത് വലിയ ദോഷങ്ങൾക്ക് കാരണമാവും. ഈ മൂലയിൽ മണി പ്ളാന്റ് വളർത്തുന്നവർ തീർച്ചയായും മാറ്റി നടണം. വീടിന്റെ പടി‌ഞ്ഞാറ്, കിഴക്ക് ഭാഗങ്ങളിൽ മണി പ്ളാന്റ് വളർത്തുന്നതും അത്ര ഉത്തമമല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MONEY PLANT, VASTU, MONEYPLANT VASTU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY