കാണാതായ ഗൃഹനാഥന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Wednesday 20 May 2026 12:33 AM IST

തലയോലപ്പറമ്പ് : കഴിഞ്ഞ ദിവസം കാണാതായ ഗൃഹനാഥന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. ചെമ്പ് ബ്രഹ്മ മംഗലം പടിഞ്ഞാറെക്കണ്ടത്തിൽ ഗോപി ആചാരി (64) ന്റെ മൃതദേഹമാണ് ചൊവ്വാഴ്ച രാവിലെ 8 ഓടെ ചെമ്പ് കിഴക്കേത്തറ കടവ് ഭാഗത്ത് പുഴയിൽ പൊങ്ങിയ നിലയിൽ നാട്ടുകാർ കണ്ടത്. വൈക്കം പൊലീസെത്തി മൃതദേഹം കരയ്ക്കെത്തിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. തിങ്കളാഴ്ച രാവിലെ മുതൽ ഗോപിയെ കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ തലയോലപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണവും ആരംഭിച്ചിരുന്നു.