പാരിസ് യാത്രയ്ക്കിടെ യു.കെ മലയാളി മരിച്ചു

Saturday 30 May 2026 10:02 PM IST

അങ്കമാലി: യു.കെയിൽ ജോലി ചെയ്യുകയായിരുന്ന കിടങ്ങൂർ കുന്നപ്പിള്ളി ജോസിന്റെയും മേരിയുടെയും മകൻ ജീസ് (49) പാരിസ് യാത്രയ്ക്കിടെ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം ഇന്നലെ പാരിസിൽ നിന്ന് കൊച്ചി വിമാനത്താവളത്തിലെത്തിച്ചു. സംസ്കാരശുശ്രൂഷകൾ ഇന്ന് വൈകിട്ട് 3ന് കിടങ്ങൂർ ഉണ്ണി മിശിഹാ ദേവാലയത്തിൽ. ഭാര്യ ജോയ്സി (യു.കെ), ചെങ്ങൽ പറപ്പിള്ളി കുടുംബാംഗം. മക്കൾ ഇസ്ല മരിയ ജിസ്, ഇനാര ജിസ്. സഹോദരി ജിൻസി.