കളമശേരി: കങ്ങരപ്പടി വേലത്തി കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ 16 കാരൻ മുങ്ങി മരിച്ചു. കളമശേരി വട്ടേക്കുന്നം പാറപ്പുറത്ത് വീട്ടിൽ പ്രസാദിന്റെയും സുമയുടെയും മകൻ കണ്ണൻ എന്നറിയപ്പെടുന്ന രോഹിതാണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്കായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ മുങ്ങിത്താഴുകയായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. ഫയർഫോഴ്സാണ് മൃതദേഹം പുറത്തെടുത്തത്. കളമശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |