കെ.ജി.രവി നിര്യാതനായി
Saturday 30 May 2026 11:15 PM IST
കരുനാഗപ്പള്ളി: പ്രമുഖ കോൺഗ്രസ് നേതാവും കാർഷിക കടാശ്വാസ കമ്മിഷൻ മുൻ അംഗവുമായിരുന്ന പട. തെക്ക് രമാഭവനിൽ കെ.ജി.രവി (84) നിര്യാതനായി. സംസ്കാരം വൈകിട്ട് 3ന് വീട്ടുവളപ്പിൽ. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തേക്ക് കടന്നുവന്നത്. എ.കെ.ആന്റണി, വയലാർ രവി എന്നിവരോടൊപ്പം യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പരേതയായ രമാഭായി (അദ്ധ്യാപിക, യു.പി.ജി.എസ്, കരുനാഗപ്പള്ളി). മക്കൾ: കെ.ജി.സോണി (വിദ്യാഭ്യാസ വകുപ്പ്), ആർ.വീണ (എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി). മരുമക്കൾ: പ്രസീദ (പഞ്ചാബ് നാഷണൽ ബാങ്ക്), പി.കെ.സോണി (തമ്പാൻ, ഗൾഫ്).