ആഗ്രഹിച്ചതെല്ലാം നേടാം; ഇടത് കയ്യിൽ 24 എന്നെഴുതി നോക്കൂ, ധനം ഒഴുകിയെത്തും

Wednesday 29 April 2026 11:35 AM IST

പണം ആവശ്യമില്ലാത്തവരായി ആരുമില്ല. ഇഷ്‌ടമുള്ള രീതിയിൽ ജീവിക്കാൻ എല്ലാവർക്കും പണം ആവശ്യമാണ്. സ്ഥിരമായി ജോലിക്ക് പോയിട്ടും കയ്യിൽ പണമില്ലാത്തവർ ധാരാളമാണ്. അമിതമായ ചെലവുകളാണ് ഇതിന് പ്രധാന കാരണം. ഇതിനൊരു പരിഹാരം സംഖ്യാശാസ്‌ത്രത്തിൽ പറയുന്നുണ്ട്. വാസ്‌തുശാസ്‌ത്രം പോലെതന്നെ അറിയപ്പെടുന്ന ഒന്നാണ് സംഖ്യാശാസ്‌ത്രം. പേരുപോലെതന്നെ സംഖ്യകളാണ് ഇവിടെ നിങ്ങൾക്ക് ഭാഗ്യംകൊണ്ടുവരുന്നത്. ഇത്തരത്തിൽ പണത്തെ ആകർഷിക്കാൻ സഹായിക്കുന്ന മാർഗം പരിചയപ്പെടാം.

24 ആണ് ആ ഭാഗ്യസംഖ്യ. 24 വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യാഴം ജ്യോതിഷപ്രകാരം ധനാഗമനതതിന് സഹായിക്കുമെന്നാണ് വിശ്വാസം. നമ്മുടെ ഇടത് കയ്യിൽ 24 എന്ന് എഴുതണം. ഇടത് കൈപ്പത്തിയുടെ തള്ളവിരലിന് താഴെയുള്ള മാംസളമായ ഭാഗത്താണ് 24 എന്ന് എഴുതേണ്ടത്. ഇത് ഭാഗ്യമായി കണക്കാക്കുന്നു. ഇങ്ങനെ കയ്യിൽ എഴുതാൻ താൽപ്പര്യമില്ലാത്തവർക്ക് ഒരു വെള്ള പേപ്പറിൽ 24 എന്നെഴുതി അത് കോയിൻ ആകൃതിയിൽ മുറിച്ച് പഴ്‌സിനുള്ളിൽ വയ്‌ക്കാം. ഇതും ധനത്തെ ആകർഷിക്കും.

ജീവിതത്തിൽ ഭാഗ്യവും പോസിറ്റിവിറ്റിയും നിറയ്‌ക്കാനും ഈ മാർഗം സഹായിക്കും. ആഗ്രഹസാഫല്യം, ലക്ഷ്യം നേടാൻ, സ്‌നേഹം, ധനം , സന്തോഷം, സമാധാനം, സൗന്ദര്യം തുടങ്ങി എല്ലാം നേടാൻ കൈപ്പത്തിയിൽ 24 എന്ന് എഴുതുന്നതിലൂടെ സാധിക്കും. നീല മഷിയുള്ള പേന ഉപയോഗിച്ച് വേണം ഇതെഴുതാൻ. ഇത് ഹീലിംഗ് എനർജിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിശ്വാസം.