
റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2026 മേയ് 24 - 1201 ഇടവം 10 ഞായറാഴ്ച . ( 51 നാഴിക 53 വിനാഴിക വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം ). [ നവമി തിഥി 56 നാഴിക 03 വിനാഴിക വരെ ] ( രാഹുകാലം 4.30 മണി 6 മണി വരെ )
അശ്വതി: മറ്റുള്ളവരുടെ ആദരവ് നേടും. സുഹൃത്തുക്കൾ മുഖേനെ അംഗീകാരം, വീടുപണി ആരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും. ഇഷ്ട കാര്യങ്ങൾ അനായാസമായി സാധിച്ചെടുക്കും, ആത്മവിശ്വാസം വർദ്ധിക്കും, സാമ്പത്തിക രംഗം പുഷ്ടി പ്രാപിക്കും.
.
ഭരണി: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, കുടുംബത്തിൽ സമാധാനം, മംഗളകർമ്മങ്ങൾക്ക് സാക്ഷിയാകും. അകന്നു നിന്നവർ അടുക്കും, പുതിയ കർമ്മ പദ്ധതികൾ ആസൂത്രണം ചെയ്യും, സൽകർമ്മങ്ങൾ അനുഷ്ഠിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
കാർത്തിക: സൽകർമ്മങ്ങൾ ഗുണം ചെയ്യും, കഠിന പരിശ്രമം നടത്തി വിജയം നേടും, അവസരത്തിനൊത്ത് പെരുമാറാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും, വിദ്യാഭ്യാസ പുരോഗതി കൈവരിക്കാൻ സാധിക്കും.
രോഹിണി: സ്‌നേഹകാര്യങ്ങളിൽ അനുകൂല തീരുമാനം. കാര്യ സാദ്ധ്യത്തിനായി യാത്രകൾ ചെയ്യും. ആത്മീയത ഉണ്ടാകും, ആഡംബര വസ്തുക്കൾ ശേഖരിക്കും, മുൻ കാലങ്ങളിൽ ചെയ്ത നല്ല പ്രവർത്തനങ്ങളാൽ ജനശ്രദ്ധ പിടിച്ചു പറ്റും.
മകയിരം: പ്രാർത്ഥനക്ക് ഫലം കിട്ടും, നഷ്ടപ്പെട്ടെന്നു കരുതിയ രേഖകൾ തിരികെ ലഭിക്കും, വിവാഹാദി കാര്യങ്ങളുടെ തടസ്സങ്ങൾ നീങ്ങും, അനുകൂലമായ രീതിയിൽ തൊഴിൽ മാറ്റം, അന്യരെ ഉപദേശിച്ചു നന്നാക്കാൻ സാധിക്കും.
തിരുവാതിര: ജോലി ഭാരം അധികരിക്കും, അന്യദേശവാസം,, ആരോഗ്യപരമായി അസ്വസ്ഥതകൾ,
കുടുംബ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പ്രകടിപ്പിക്കേണ്ടി വരും, സാമ്പത്തിക പരമായി ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടും, യാത്രകൾ മാറ്റി വയ്ക്കുക.
പുണർതം: കുടുംബ ചുമതലകൾ ഉത്തരവാദിത്തത്തോടെ നിറവേറ്റും, വാക്ക് പാലിക്കാൻ സാധിക്കും.
സാഹിത്യകാരന്മാരുടെ സൃഷ്ടികൾ പ്രസിദ്ധീകരിക്കാൻ സാദ്ധ്യത കൂടുതലാകും, വസ്തു, വാഹനങ്ങൾ എന്നിവ ക്രയവിക്രയം ചെയ്യാനാകും, കലാരംഗത്ത് പുതിയ അവസരങ്ങളും സാദ്ധ്യതകളും.
പൂയം: മറ്റുള്ളവർ രഹസ്യങ്ങൾ ഏൽപ്പിക്കും പിന്നീട് അത് വിനയാകും, ഈശ്വരാനുഗ്രഹം വർദ്ധിപ്പിക്കാൻ ശ്രമിക്കണം, നഷ്ടങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ട്, രേഖകളും മറ്റും ഒപ്പിടുന്നത് മറ്റൊരു അവസരത്തിലേക്ക് മാറ്റി വയ്ക്കുക.
ആയില്യം: സുഹൃത്തുക്കളുടെ കെണിയിൽ വീഴാതെ നോക്കണം, സ്ത്രീകൾ കാരണം ചെലവ് കുടിയിരിക്കും, ശാരീരികമായി ചെറിയ അസ്വസ്ഥത ഉണ്ടാകാം. ക്രയവിക്രയങ്ങളിൽ നഷ്ടങ്ങൾക്ക് സാദ്ധ്യതയുണ്ട്, പൂർവകാല സുഹൃത്തിനെ കാണാൻ സാധിക്കും, ജനപിന്തുണ നഷ്ടപ്പെടും.
മകം: ജോലിയിൽ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, ഉന്നതോദ്യോഗസ്ഥരിൽ നിന്നും ആത്മാർത്ഥമായ സഹകരണം, ആത്മവിശ്വാസം പ്രകടിപ്പിക്കും, സധൈര്യം പ്രശ്നങ്ങളെ നേരിട്ട് മുന്നോട്ട് പോവുക, നഷ്ട സാദ്ധ്യതകളെ മുൻകൂട്ടി കണ്ട് പെരുമാറണം.
പൂരം: ധനാഗമനത്തിനു അനുകൂലമായ സാഹചര്യങ്ങൾ, കുടുംബത്തിൽ വിവാഹാദി കർമ്മങ്ങൾ നടക്കും,
കുടുംബ ബന്ധങ്ങൾ കൂടുതൽ ശക്തമാകും, സഹപ്രവർത്തകർ കൂടുതൽ ആത്മാർത്ഥമായി പെരുമാറും, വിവാഹ ആലോചനകൾ വരും.
ഉത്രം: കുടുംബജീവിതം സന്തോഷപ്രദം, പ്രണയ സാഫല്യം, ദീനാനുകമ്പ പ്രകടിപ്പിക്കും, സ്വന്തമായി തൊഴിലോ ബിസിനസോ ചെയ്യുന്നവർക്ക് നേട്ടങ്ങൾ, ഉന്നതരുടെ സഹായ സഹകരണങ്ങൾ തുടർന്നും ലഭിക്കും, നിയമ തലത്തിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും.
അത്തം: സ്ത്രീകൾ മുഖേനെ സന്തോഷം, അപ്രതീക്ഷിതമായി ഭാഗ്യം കടാക്ഷിക്കും. പൂർവ്വിക സ്വത്ത് അനുഭവത്തിൽ വരും, ശുഭാപ്തി വിശ്വാസം വർദ്ധിക്കും, സ്ത്രീകൾ മൂലം ഗുണകരമായ അനുഭവങ്ങൾ ലഭിക്കും, മറ്റുള്ളവരെ സഹായിക്കാൻ അവസരങ്ങൾ ലഭിക്കും.
ചിത്തിര: വിദ്യാർത്ഥികൾക്ക് അനുകൂല സമയം, പങ്കാളിയുടെ ഇഷ്ടങ്ങൾ അറിഞ്ഞു പ്രവർത്തിക്കും.
ബന്ധുക്കൾ മൂലം പുതിയ അവസരങ്ങളും സാദ്ധ്യതകളും ലഭിക്കും, അന്യരുടെ ഇടപെടലുകൾ കൊണ്ട് നേട്ടങ്ങൾ കൈവരിക്കും, കടമകൾ നിറവേറ്റാൻ വേണ്ടത്ര ഉത്സാഹം കാണിക്കും
ചോതി: സംസ്‌കാര സമ്പന്നമായി പെരുമാറും, വിദേശത്ത് ജോലി ചെയ്യുന്നവർക്ക് നല്ലസമയം.
കൂടുതൽ അധ്വാനിക്കുന്നതിനാൽ വരവ് വർദ്ധിപ്പിക്കാൻ സാധിക്കും, അശരണരെ സഹായിക്കും, ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും.
വിശാഖം: ഉന്നതരിൽ നിന്നും വിഷമകരമായ പ്രവർത്തികൾ, പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം നിയന്ത്രിക്കണം, കൂട്ടുകെട്ടുകൾ പ്രയോജനം ചെയ്യും, വ്യവഹാരങ്ങളിൽ ഒരു പുതിയ വഴിത്തിരിവ് സൃഷ്ടിച്ചു കൊണ്ട് വിജയം നേടാൻ സാധിക്കുന്നതാണ്.
അനിഴം: കുടുംബത്തിൽ സ്വസ്ഥത കുറവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. പ്രിയപ്പെട്ടവരുടെ മംഗളകർമ്മത്തിൽ പങ്കെടുക്കും, ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല, അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നത് ഒഴിവാക്കണം
കേട്ട: അമിതമായ ആത്മവിശ്വാസം ആപത്ത് വരുത്തും, സാമ്പത്തിക ഇടപാടുകളിൽ വളരെ നല്ല ശ്രദ്ധ പ്രകടിപ്പിക്കണം, മാറ്റങ്ങൾക്ക് വഴങ്ങേണ്ടി വരും, സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ അനുകൂലമായ സാഹചര്യങ്ങൾ സംജാതമാകും.
മൂലം: മനസിലിരുപ്പ് മറ്റുള്ളവർ അറിയാതെ പ്രവർത്തിക്കാനുള്ള കഴിവുണ്ടാകും. സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാൻ സാധിക്കും, പഠന രംഗത്ത് നേട്ടങ്ങൾ കൈവരിക്കും, പൂർത്തിയാക്കാൻ സാധിക്കാതെ പോയ സംഗതികൾ പൂർത്തീകരിക്കാൻ സാധിക്കും.
പൂരാടം: വിവാഹ ജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും കരുതലോടെയിരിക്കുക, ചെലവുകൾ നിയന്ത്രിക്കണം, വ്യാപാര മേഖല വിപുലീകരിക്കാൻ അനുകൂലമായ സമയം, അഭിമാനകരമായ സംഗതികൾ നടക്കും, മറ്റുള്ളവരുടെ തെറ്റിദ്ധാരണകൾ നാറും.
ഉത്രാടം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം. ഈശ്വരാധീനക്കുറവ് അനുഭവപ്പെടും, വിപരീത സാഹചര്യങ്ങളെ സമചിത്തതയോടെ നേരിടാൻ ശ്രമിക്കണം, ശത്രു ദോഷം, അശുഭകരമായ വാർത്തകൾ ശ്രവിക്കും.
തിരുവോണം: അനാവശ്യമായി പണം ചെലവാകും, സുഖഭോഗങ്ങൾക്ക് ഉള്ള ആസക്തി വർദ്ധിക്കും, സർക്കാരിൽ നിന്നും പ്രതികൂല നടപടികൾ നേരിടേണ്ടി വരും, വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടും.
അവിട്ടം: ബന്ധുക്കൾ ശത്രുക്കൾ ആകും, മത്സരങ്ങളിൽ പരാജയം, സന്താനങ്ങളുടെ കാര്യത്തിൽ പ്രയാസങ്ങൾ, വീട് വിട്ട് നിൽക്കേണ്ടി വരും, പ്രതീക്ഷകൾ അസ്ഥാനത്താകും, പൊതുരംഗത്ത് അഭിമാന ക്ഷതം.
ചതയം: ദാമ്പത്യജീവിതത്തിൽ വിഷമതകൾ, അവസരങ്ങൾ നഷ്ടപ്പെടും, വ്യാപാര മേഖലയിൽ തടസ്സങ്ങൾ, കുടുംബത്തിന്റെ ശ്രേയസിനായി കൂടുതൽ പരിശ്രമങ്ങൾ നടത്തേണ്ടി വരും, എല്ലാ രംഗങ്ങളിലും മുതിർന്നവരുടെ ഉപദേശം തേടുക.
പൂരുരുട്ടാതി: അംഗീകാരം, യാത്രാഗുണം, ദേവാലയദർശനം, യാത്രാഗുണം, കുടുംബാംഗങ്ങളിലുള്ള വിശ്വാസം വർദ്ധിക്കും, വിശിഷ്ട വ്യക്തികളും ആയി സഹകരിക്കാൻ സന്ദർഭങ്ങൾ വരികയും ചെയ്യും. ജനപ്രീതി നേടും,
ഉത്തൃട്ടാതി: ഉന്നതസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. സാമ്പത്തിക ഭദ്രത കൈവരിക്കും, അങ്കലാപ്പിൽ ആയിരുന്ന സംഗതികളിൽ സമാധാന പൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകും, ഉദ്യോഗാർത്ഥികൾക്ക് അനുകൂലമായ സമയമാണ്.
രേവതി: സുഹൃത്തുക്കളും ബന്ധുക്കളും സഹായിക്കും, പരമ്പരാഗത തൊഴിൽ രംഗത്ത് അവസരങ്ങൾ ലഭിക്കും, കുടുംബ സ്വത്തിന്റെ പേരിൽ തീരുമാനങ്ങൾ കൈവരിക്കും, നൂതന ആശയങ്ങൾ നടപ്പാക്കാൻ കഴിയും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |