
ഒരു വീട്ടിൽ കുറഞ്ഞത് അഞ്ച് താക്കോലുകളെങ്കിലും ഉണ്ടാകും. പ്രധാന വാതിലിലെയും മുറികളിലെയും പ്രധാന താക്കോലുകളും സ്‌പെയർ താക്കോലും കൂടാതെ വാഹനങ്ങളുടെയും താക്കോലുകളും ഉണ്ടാവും. ഇവ ഒരു പെട്ടിയിലോ മറ്റോ സൂക്ഷിക്കുകയോ താക്കോൽ ഹോൽഡറിൽ തൂക്കിയിടുകയോ ആവും സാധാരണ മിക്കവരും സൂക്ഷിക്കുക.
മിക്കവാറും ആളുകളും നേരിടുന്ന പ്രശ്നമാണ് താക്കോൽ കാണാതാവുക എന്നത്. മറവി മൂലമോ കുട്ടികളെടുത്ത് കളിക്കുന്നതോ ആണ് താക്കോൽ നഷ്ടമാവുന്നതിന് പ്രധാന കാരണം. മറ്റൊരാളുടെ താക്കോൽ മാറിയെടുക്കുന്നതും പ്രശ്നമാകാറുണ്ട്. എന്നാലിങ്ങനെ താക്കോൽ പതിവായി കളഞ്ഞുപോകുന്നത് അശുഭകരമാണെന്നാണ് വിശ്വാസം.
ജീവിതത്തിൽ തുടർച്ചയായി പ്രതിസന്ധികളുണ്ടാകുന്നതിന്റെയോ അസ്ഥിരതയുടെയോ സൂചനയാണ് ഇടയ്ക്കിടെയുള്ള താക്കോൽ നഷ്ടമാകൽ. അവ ആവർത്തിച്ച് നഷ്ടമാകുന്നത് വ്യക്തികളുടെ ജീവിതത്തിലെ നിയന്ത്രണമില്ലായ്‌മയെ അടയാളപ്പെടുത്തുന്നു. സമ്മർദ്ദം, ശ്രദ്ധക്കുറവ് എന്നിവയുടെയും ലക്ഷണങ്ങളാണ്.
വീട്ടിലെ താക്കോലിലും പോസിറ്റീവ്, നെഗറ്റീവ് എനർജിയുണ്ടെന്നാണ് വിശ്വാസം. വീടിന്റെ മുഴുവൻ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ അടുക്കളയിൽ താക്കോൽ സൂക്ഷിക്കാൻ പാടില്ല. പൂജാമുറിയിൽ തുരുമ്പെടുത്ത താക്കോലുകൾ സൂക്ഷിക്കാൻ പാടില്ല. ഇത് നെഗറ്റീവ് എനർജി വ്യാപിക്കുന്നതിന് കാരണമാകും. ഉപയോഗശൂന്യമായ താക്കോലും വീട്ടിൽ സൂക്ഷിക്കാൻ പാടില്ല. വീട്ടിൽ താക്കോൽ സൂക്ഷിക്കാൻ ഏറ്റവും മികച്ച ദിശ പടിഞ്ഞാറാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |