ഈ നാളുകാർക്ക് അവിചാരിതമായി നേട്ടങ്ങൾ ഉണ്ടാകും, വിദേശത്ത് ജോലി ലഭിക്കാൻ സാദ്ധ്യത
നക്ഷത്രഫലം 2026 മാർച്ച് 23 മുതൽ 2026 മാർച്ച് 29 വരെ
അശ്വതി: മനസ്സമാധാനം ഉള്ള വാരം ആയിരിക്കും. പലകാര്യങ്ങളും പ്രതീക്ഷിക്കുന്നത് പോലെ ചെയ്തുതീർക്കാൻ സാധിക്കും. അപ്രതീക്ഷിതമായ ചില സന്തോഷാനുഭവങ്ങൾ ഉണ്ടാകും. ബിസിനസ്സിൽ അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. ശുഭദിനം - വെള്ളി
ഭരണി: അവിചാരിതമായ ചില നേട്ടങ്ങളുണ്ടാകുന്ന ആഴ്ചയാണിത്. വിദ്യാർത്ഥികൾ പരീക്ഷാപ്പേടി മറികടക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. ആഡംബരങ്ങൾക്കും വിനോദങ്ങൾക്കുമായി കൂടുതൽ പണം ചെലവഴിക്കും. ശുഭദിനം- വ്യാഴം.
കാർത്തിക: കർമ്മമേഖലകളിൽ പുരോഗതി ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. പൂർവ്വികസ്വത്ത് കൈവശം വന്നുചേരും. കടബാധ്യത തീർക്കും. നേരത്തെ നിശ്ചയിച്ചിരുന്ന ഒരു കാര്യം മാറ്റിവെയ്ക്കേണ്ടിവരാം. ശുഭദിനം-ഞായർ.
രോഹിണി: വിദേശത്തു ജോലി ലഭിക്കാൻ യോഗം ഉണ്ട്. പങ്കാളിയുമായി തെറ്റിദ്ധാരണകൾ മാറ്റിയെടുക്കും. നിലവിലെ ജോലി ഉപേക്ഷിക്കാൻ പറ്റിയ സമയമല്ല. സാമ്പത്തിക ഞെരുക്കം ഉണ്ടാകാനിടയുണ്ട്. അനാവശ്യമായി മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടാതിരിക്കാൻ ശ്രദ്ധിക്കുക. ശുഭദിനം-വെള്ളി.
മകയിരം: വലിയ സ്ഥാനമാനങ്ങൾ ലഭിക്കും. കർമ്മരംഗത്തെ എതിർപ്പുകളും തടസങ്ങളും കുറയും. പൊതുവെ ഉത്സാഹം തോന്നുന്ന വാരം. വിദേശത്തു നിന്നും ഒരു സമ്മാനം എത്തിച്ചേരും. പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും മറ്റും മുടക്കം വരാൻ സാധ്യതയുണ്ട്. ശുഭദിനം- ഞായർ.
തിരുവാതിര: ഭൂമിയിൽ നിന്നുള്ള ആദായം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമായി തുടരും. ഒരുപാട് കാലമായി അലട്ടിക്കൊണ്ടിരുന്നചില പ്രശ്നങ്ങൾക്കെല്ലാം പരിഹാരം കണ്ടെത്തും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. ശുഭദിനം- ചൊവ്വ.
പുണർതം: വിവാഹപങ്കാളിക്ക് ശ്രേഷ്ഠതകൾ ലഭിക്കും. ഈശ്വരാധീനം കൊണ്ട് മാത്രം ചില നേട്ടങ്ങൾ ഉണ്ടാകും. കലാരംഗത്ത് നല്ല അവസരങ്ങൾ കൈവരും. കലഹിച്ചു പിരിഞ്ഞിരുന്നവർ തമ്മിൽ ഒന്നിക്കും. ശുഭദിനം-ബുധൻ.
പൂയം: വരുമാനം വർദ്ധിക്കും. കുടുംബ ജീവിതം സമാധാനപരമാകും. വസ്തുക്കൾ വാങ്ങാനും വിൽക്കാനും പറ്റിയ സമയം. പങ്കുകച്ചവടത്തിൽ നേട്ടമുണ്ടാകും. പുതിയ സൗഹ്യദങ്ങൾ സ്ഥാപിക്കാൻ കഴിയും. മനോവിഷമതകൾ ബാധിക്കാൻ ഇടയുണ്ട്. ശുഭദിനം-വെള്ളി.
ആയില്യം: സാമ്പത്തിക പ്രയാസങ്ങൾ കുറയും. ആഗ്രഹിച്ച സ്ഥലമാറ്റം ലഭിക്കും. സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷിക്കും. ആരോപണങ്ങൾ കേൾക്കാനും സാധ്യതയുണ്ട്. പുതിയ ബിസിനസ് തുടങ്ങാനുള്ള തീരുമാനം നീട്ടിവെക്കുക. ശുഭദിനം-ചൊവ്വ.
മകം: കുടുംബത്തിൽ സമാധാനം നിലനിൽക്കും. പ്രവർത്തനരംഗത്ത് ക്രമാനുഗതമായ വളർച്ചയുണ്ടാവും. ബിസിനസ് യാത്രകൾ കൊണ്ട് നേട്ടം പ്രതീക്ഷിക്കാം. തൊഴിൽ മേഖലകളിലുള്ള അലസത മാറ്റിയെടുക്കും. ശുഭദിനം -ഞായർ.
പൂരം: ദാമ്പത്യജീവിതം കൂടുതൽ സന്തോഷപ്രദമാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് അവധിയിൽ വരാൻ കഴിയും. അപകടങ്ങളിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടും. മുൻകോപവും എടുത്തുചാട്ടവും നിയന്ത്രിക്കണം. ശുഭദിനം-ബുധൻ.
ഉത്രം: ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. ഏറ്റെടുത്ത കാര്യങ്ങൾ സമയത്തിന് തന്നെ പൂർത്തിയാക്കാൻ സാധിക്കും. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ശുഭദിനം - വെള്ളി.
അത്തം: പാർട്ട്ണർഷിപ്പ് ബിസിനസ് ലാഭകരമാകും. രോഗങ്ങളെ അതിജീവിക്കാൻ സാധിക്കും. വീടുപണിയുമായി ബന്ധപ്പെട്ട ആശങ്കകൾ നീങ്ങും. ശത്രുക്കളെ വരുതിയിലാക്കും. ധൈര്യവും മനകരുത്തും കൂടും. ശുഭദിനം -ചൊവ്വ.
ചിത്തിര: ഏർപ്പെടുന്ന എല്ലാരംഗത്തും വിജയം നേടാൻ ആകും. കുടുംബജീവിതം ഊഷ്മളമായിരിക്കും. കർമ്മരംഗത്ത് ശോഭിക്കും. പ്രതീക്ഷിച്ച വിലയിൽ വസ്തുവില്പന നടക്കും. പുതിയ വാഹനം വാങ്ങും. ശുഭദിനം - വ്യാഴം.
ചോതി: സർക്കാർ ജോലി ലഭിക്കാൻ യോഗം ഉണ്ട്. ജീവിതപങ്കാളിയുമായുള്ള കലഹങ്ങൾ മാറും. പേരും പെരുമയും നേടാനാകും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യം ശ്രദ്ധിക്കുക. ശുഭദിനം -ശനി.
വിശാഖം: സംരംഭങ്ങൾക്ക് അനുകൂല സമയം. സാമൂഹികപ്രവർത്തകർക്ക് അനുകൂലമായ കാലമാണ്. സാഹിത്യകാരന്മാർക്കും ലേഖകന്മാർക്കും അംഗീകാരങ്ങൾ ലഭിക്കും. മക്കളുടെ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുക. ശുഭദിനം - തിങ്കൾ.
അനിഴം: കുടുംബത്തിൽ ഐശ്വര്യവും സന്തോഷവും നിലനിൽക്കും. സാമ്പത്തിക നില മെച്ചമാകും. വീടിന്റെ അറ്റകുറ്റപണികൾ തീർക്കും. ആരോഗ്യപരിപാലനത്തിനായി സമയം കണ്ടെത്തും. ഉല്ലാസയാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ശുഭദിനം -ബുധൻ.
തൃക്കേട്ട: സർക്കാർ സഹായം ലഭിക്കും. അധികാരവും മാന്യതയും വർദ്ധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വരുമാനം വർദ്ധിക്കും. പുതിയ കരാറുകളിൽ ഒപ്പുവയ്ക്കും. എതിർചേരികളിലുള്ളവർ അനുകൂലിക്കും. ശുഭദിനം -വെള്ളി.
മൂലം: സാമ്പത്തിക സ്ഥിതി മെച്ചമാകും. പുന:പരീക്ഷയിൽ വിജയശതമാനം വർദ്ധിക്കും. കർമ്മരംഗത്ത് നേട്ടവും ഉയർച്ചയും ഉണ്ടാകും. ഭൂമി വില്പന തടസ്സങ്ങൾ നീങ്ങും. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. ശുഭദിനം -ഞായർ.
പൂരാടം: സാമ്പത്തിക നില മെച്ചമാകും. സാഹിത്യരംഗത്ത് ശോഭിക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. പൊതുവെ സമാധാനപരമായ കാലം. സർക്കാർ ജോലി ലഭിക്കും. ഉദ്യോഗത്തിൽ ചില അനിശ്ചിതത്വങ്ങൾ ഉണ്ടാകാം. ശുഭദിനം - ചൊവ്വ.
ഉത്രാടം: വ്യാപാരത്തിൽ കൂടുതൽ ആദായം ലഭിക്കും. ആരോഗ്യം തൃപ്തികരമാകും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. സഹോദരനുമായി ഉണ്ടായിരുന്ന തർക്കങ്ങൾ തീർക്കും. ശുഭദിനം - വ്യാഴം.
തിരുവോണം: ദീർഘനാളായുള്ള ആഗ്രഹം സാധിക്കും. പല കാര്യങ്ങളും ഉദ്ദേശിക്കുന്നതു പോലെ ചെയ്യാൻ കഴിയും. അസുഖം ഭേദമാകും. നിർത്തി വച്ചിരുന്ന ബിസിനസ് പുനരാരംഭിക്കും. ശുഭദിനം ശനി.
അവിട്ടം: ഒരുപാട് നേട്ടങ്ങൾ ഉണ്ടാവുന്ന വാരം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. വിവാഹം ശരിയാകും. തർക്കങ്ങൾ ഒത്തുതീർക്കും. പണം മുടക്കുള്ള പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂലമായ കാലമല്ല. ശുഭദിനം -ചൊവ്വ.
ചതയം: സാമ്പത്തികനില ഭദ്രമാണ്. ശമ്പളവർദ്ധനവ് പ്രാബല്യത്തിൽ വരും. വിദേശത്തുള്ള ബിസിനസ്സിൽ നല്ല പുരോഗതി ഉണ്ടാകും. കുടുംബജീവിതം സന്തോഷകരമായിരിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. ശുഭദിനം -ഞായർ.
പൂരുരൂട്ടാതി: വരുമാനം വർദ്ധിക്കും. സ്ഥാനകയറ്റം പ്രതീക്ഷിക്കാം. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തന രംഗത്ത് സമാധാനം നിലനിൽക്കും. പുതിയ ബിസിനസ് ആരംഭിക്കും. ഭൂമിവില്പനയിലൂടെ പണം കൈവശം വന്നുചേരും. ശുഭദിനം -ബുധൻ.
ഉത്തൃട്ടാതി: സാമ്പത്തിക നില മെച്ചപ്പെടും. കുടുംബ ജീവിതം സമാധാനം നിറഞ്ഞതായിരിക്കും. പുതിയ സ്ഥാനമാനങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായ സന്തോഷാനുഭവങ്ങൾ വന്നുചേരും. കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. ശുഭദിനം -വെള്ളി.
രേവതി: ആഗ്രഹിച്ച പദവിയും അംഗീകാരവും ലഭിക്കും. പണം മുടക്കി ചെയ്യുന്ന കാര്യങ്ങൾ ലാഭകരമാകും. മക്കൾക്ക് വേണ്ടി ചിലവുകൾ വർദ്ധിക്കും. നഷ്ടപ്പെട്ടു എന്നു കരുതിയ വസ്തു തിരിച്ചുകിട്ടും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. ശുഭദിനം -ഞായർ.