ജോലി ടെക്‌നോപാര്‍ക്കിലെ മാനേജരുടേത്; മറ്റൊരു 'ജോലി' കൂടിയുണ്ട്, ഫ്‌ളാറ്റിലെത്തി പൊലീസ്
Tuesday 02 June 2026 6:57 PM IST
തിരുവനന്തപുരം: ഫ്‌ളാറ്റിലെ കിടപ്പുമുറിയിലെ ജനാലയ്ക്ക് സമീപം കഞ്ചാവ് കൃഷി നടത്തിയ ഐടി മാനേജര്‍ പിടിയില്‍. ഹരിയാന സ്വദേശിയും ടെക്നോപാര്‍ക്കിലെ പ്രമുഖ ഐടി കമ്പനിയിലെ മാനേജരുമായ വിശാലാ(26)ണ് പിടിയിലായത്.
70 ഓളം കഞ്ചാവ് ചെടികളാണ് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് കണ്ടെത്തിയത്. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ലഭിച്ച വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
സ്വന്തം ആവശ്യത്തിനാണ് ഫ്‌ളാറ്റില്‍ കഞ്ചാവ് തോട്ടമൊരുക്കിയതെന്നും കഞ്ചാവ് ഇലകള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കുടിക്കുമെന്നും കഞ്ചാവ് ഇല ചമ്മന്തി രൂപത്തില്‍ അരച്ചും ഉപയോഗിച്ചിരുന്നതായാണ് ഇയാളുടെ മൊഴി.