
ഡെറാഡൂൺ: യുവതിയെ പത്ത് മാസത്തോളം ടോയ്‌ലറ്റിലും റൂമിലും പൂട്ടിയിട്ട് ഭർതൃവീട്ടുകാർ പീഡിപ്പിച്ചെന്ന് പരാതി. ഡെറാഡൂണിലെ സെലാകുയിലാണ് സംഭവം. അരിമാത്രമാണ് യുവതിയ്ക്ക് കഴിക്കാൻ നൽകിയതെന്നും ആരോപണമുണ്ട്. സ്വകാര്യഭാഗങ്ങളിൽ കുപ്പികളും വടികളും ഉപയോഗിച്ച് ആക്രമിച്ചെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പിതാവ് നൽകിയ പരാതിയിൽ സെലാകുയി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. യുവതിയുടെ ഭർത്താവ് രാഹുൽ ഖണ്ഡൂരിയും മാതാപിതാക്കളുമാണ് പ്രതികൾ. രണ്ട് വർഷം മുൻപാണ് യുവതിയും രാഹുലും വിവാഹിതരായത്.
2025 ഫെബ്രുവരിയിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്തിരുന്ന സമയത്ത് ഭർതൃവീട്ടുകാർക്കൊപ്പമാണ് യുവതി താമസിച്ചത്. കഴിഞ്ഞ ജൂലായ് മുതൽ യുവതിയെ ഒറ്റമുറിയിലും ടോയ്ലറ്റിലുമായി അടച്ചിട്ടിരിക്കുകയായിരുന്നു. ഭർതൃവീട്ടുകാർ പതിവായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്ന് പരാതിയിൽ പറയുന്നു. ഭർത്താവ് ഇതിന് കൂട്ടുനിന്നെന്നും ആരോപണമുണ്ട്.
'അരി, ഉള്ളി, മുളക് എന്നിവയാണ് മകൾക്ക് കഴിക്കാൻ അവർ കൊടുത്തിരുന്നത്. നിരന്തരമായ പീഡനം മൂലം അവളുടെ മാനസികനിലതന്നെ തെറ്റി. പെപ്പുകൾ, വടി, കസേരകൾ എന്നിവ ഉപയോഗിച്ച് മർദ്ദിച്ചിരുന്നു. അവർ അവളുടെ തലയിൽ നിന്ന് മുടി പിഴുതെടുക്കുകയും ചെയ്തു. അവള കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഈ 10 മാസത്തിനിടെ എന്റെ മകളെ ഞങ്ങളെ സന്ദർശിക്കാനോ ഫോണിൽ സംസാരിക്കാനോ അനുവദിച്ചില്ല. ഞങ്ങൾ അവളെ വിളിക്കുമ്പോൾ ഭർത്താവിന്റെ പിതാവ് ഫോൺ എടുത്ത് അവൾ കുളിക്കുകയാ ഉറങ്ങുകയോ ആണെന്ന് പറയുമായിരുന്നു'- യുവതിയുടെ പിതാവ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |