ഓട്ടോയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് അന്യസംസ്ഥാനക്കാർ അറസ്റ്റിൽ

Sunday 26 January 2025 3:09 AM IST

കോലഞ്ചേരി: ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് ശേഖരവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പുത്തൻകുരിശ് പൊലീസ് പിടികൂടി. പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശികളായ ജയദേബ് മണ്ഡൽ (57), അനൂപ് മണ്ഡൽ (38) എന്നിവരെയാണ് അറസ്​റ്റുചെയ്തത്. റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായി​രുന്നു വാഹന പരിശോധന. വടയമ്പാടി ഭാഗത്തുവച്ച് ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 6.550 കിലോകഞ്ചാവാണ് പിടികൂടിയത്. ഓട്ടോറിക്ഷയുടെ സീ​റ്റിനു പുറകുവശത്ത് പ്ലാസ്റ്റിക് ചാക്കിലുണ്ടായിരുന്ന അലൂമിനിയം പാത്രങ്ങളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എറണാകുളം നോർത്ത് റെയിൽവേ സ്​റ്റേഷനിൽ നിന്നാണ് ഇവർ ഓട്ടംവിളിച്ചത്.

അന്വേഷണസംഘത്തിൽ ഡാൻസാഫ് ടീമിനെ കൂടാതെ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി പി.പി. ഷംസ്, പുത്തൻകുരിശ് ഡിവൈ.എസ്.പി വി.​ടി. ഷാജൻ, ഇൻസ്‌പെക്ടർ കെ.പി. ജയപ്രസാദ്, എസ്.ഐമാരായ കെ.ജി. ബിനോയ്, വി. ശശിധരൻ, പി.കെ. ലാൽ, എ.എസ്.ഐ കെ. സുരേഷ്‌കുമാർ, എസ്.സി.പി.ഒമാരായ പി.ആർ. അഖിൽ, എ.എ. അജ്മൽ, വിനു അബ്രഹാം, സി.പി.ഒ കെ. ആനന്ദ് എന്നിവരുണ്ടായി​രുന്നു.