
കൊച്ചി: കൊച്ചി കുമ്പളങ്ങിയിൽ പച്ചക്കറിക്കടയ്ക്കുള്ളിൽ തമിഴ്നാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. വയറ്റിലും മുഖത്തും കുത്തേറ്റ പാടുകളുള്ളതിനാൽ കൊലപാതകമാണെന്ന നിഗമനത്തിലാണ് പൊലീസ്. കഴിഞ്ഞ ഏഴ് വർഷമായി കുട നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്ന ഇയാൾ രാത്രികാലങ്ങളിൽ ഈ പച്ചക്കറിക്കടയുടെ തിണ്ണയിൽ ഉറങ്ങിയിരുന്നതായി നാട്ടുകാർ പറഞ്ഞു.
കുമ്പളങ്ങിയിലെ ഇല്ലിക്കൽ മാർക്കറ്റിലാണ് സംഭവം. രാവിലെ കട തുറക്കാനെത്തിയ ജീവനക്കാരാണ് കടയ്ക്കുള്ളിൽ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം. അർദ്ധരാത്രിയിൽ കടയുടെ പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ചിലരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |