വൃദ്ധയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മധ്യവയസ്‌കൻ പിടിയിൽ 

Monday 04 May 2026 1:36 AM IST

പത്തനംതിട്ട: വൃദ്ധയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത മധ്യവയസ്‌കനെ മലയാലപ്പുഴ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട മുസ്ലിയാർ കോളേജിന് സമീപം മൈലാടുംപാറ പാറക്കൽ പ്രസാദ് (55) ആണ് പിടിയിലായത്. കഴിഞ്ഞ മാസം 27ന് രാത്രിയാണ് സംഭവം. 66 വയസുള്ള വൃദ്ധ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇവരുമായി പ്രതിക്ക് മുൻ പരിചയമുണ്ട്. ആക്രമണത്തെ തുടർന്ന് വൃദ്ധ നൽകിയ പരാതിയിൽ കേസെടുത്ത മലയാലപ്പുഴ പൊലീസ് പത്തനംതിട്ടയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതി പ്രസാദ് കൊലപാതക കേസിലും അഞ്ചോളം മോഷണക്കേസിലും ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മലയാലപ്പുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ ഷാഫി.ബി.എം, എസ്.ഐ വിപിൻ വി.പിള്ള, സീനിയർ സിവൽ പൊലീസ് ഓഫീസർ ടെന്നിസൺ, സി.പി.ഒമാരായ പ്രതീപ് , വൈശാഖ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.