ട്രെയിനിൽ 10 കിലോ കഞ്ചാവ് പിടിച്ചു

Monday 04 May 2026 12:28 AM IST

കൊച്ചി: ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ ടാറ്റാനഗർ എക്സ്‌പ്രസിൽ നിന്ന് 10.200 കിലോ കഞ്ചാവ് പിടികൂടി. ഇന്നലെ പുലർച്ചെ 3ന് ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ഓർഡിനറി കോച്ചിലെ ബാത്ത്റൂമിനോട് ചേർന്ന് കഞ്ചാവ് നിറച്ച പ്ലാസ്റ്റിക്ക് ചാക്ക് കണ്ടെത്തിയത്.

ട്രെയിനിൽ ആലുവ മുതൽ റെയിൽവേ പൊലീസും ആർ.പി.എഫും പരിശോധന നടത്തുകയായിരുന്നു. ഇതേത്തുട‌ർന്ന് ലഹരിക്കടത്തുകാർ കഞ്ചാവ് ഉപേക്ഷിച്ച് പോയതാണെന്ന് കരുതുന്നു. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.