വീട് കുത്തിതുറന്ന് സ്വർണം കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ

Saturday 09 May 2026 12:32 AM IST

പാവറട്ടി : പുളിഞ്ചേരി പടിയിലെ വീട് കുത്തിതുറന്ന് സ്വർണം കവർന്ന കേസിൽ മോഷ്ടാവിനെ അറസ്റ്റ് ചെയ്തു. കാസർഗോഡ് സ്വദേശി ഗാർഡൻ വളപ്പിൽ ആഷിഫ് (24) നെയാണ് പാവറട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. പാവറട്ടി പുളിഞ്ചേരിപടിയിൽ താമസിക്കുന്ന ജോമോന്റെ വീട്ടിൽ നിന്നാണ് സ്വർണം കളവ് പോയത്. പ്രദേശത്തെ സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മോഷണം നടന്ന ദിവസം ഉച്ചയ്ക്ക് ഒന്നോടെ പ്രതി വീടിനോട് ചേർന്നുള്ള ഭാഗത്ത് നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ മംഗലാപുരം ആർ.പി.എഫ് കോസ്റ്റ് സ്വർണാഭരണവുമായി ഒരാളെ പിടികൂടിയെന്ന വിവരം പൊലീസിന് ലഭിച്ചു. ഇയാളിൽ നിന്ന് കണ്ടെത്തിയ സ്വർണാഭരണം വീട്ടുടമ ജോമോനും ഭാര്യ സൗമ്യയും തിരിച്ചറിഞ്ഞതോടെ പാവറട്ടി പൊലീസ് മംഗലാപുരത്ത് എത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയും പാവറട്ടിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.