വീട്ടിൽ അതിക്രമിച്ചുകയറി ആക്രമണമെന്ന് പരാതി
Monday 11 May 2026 12:23 AM IST
കുളത്തൂർ:കത്തിയുമായെത്തിയ യുവാവ് വീട്ടിൽ അതിക്രമിച്ചു കയറി ഗൃഹനാഥനെയും സ്ത്രീകളെയും മർദ്ദിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി11ഓടെ കുളത്തൂർ കരിമണലിലാണ് സംഭവം.
കുളത്തൂർ പുല്ലുകാട് ശ്രീലക്ഷ്മി നിലയത്തിൽ അനിൽകുമാർ (56),ഭാര്യ ബിന്ദു(52),മക്കളായ അർച്ചന(23),അശ്വതി(24) എന്നിവർക്കാണ് പരിക്കേറ്റത്. ബന്ധുവും ആനയറ സ്വദേശിയുമായ അനന്തു ഷാജിക്കെതിരെ (27) വീട്ടുകാർ തുമ്പ പൊലീസിൽ പരാതി നൽകി.
കുടുംബ വഴക്കിനെ തുടർന്നാണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കത്തിയുമായെത്തിയ അനന്തുവിനെ തടഞ്ഞ അനിൽകുമാറിനെ കുപ്പികൊണ്ട് തലയ്‌ക്കടിച്ചും അർച്ചന,അശ്വതി,ബിന്ദു എന്നിവരെ കത്തിയും കമ്പിയും ഉപയോഗിച്ച് അടിച്ചും കുത്തിയും പരിക്കേല്പിച്ചെന്നാണ് പരാതി. പ്രതി ഒളിവിലാണ്. തുമ്പ പൊലീസ് കേസെടുത്തു.