1.5 കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

Wednesday 13 May 2026 2:33 AM IST

ആലുവ: 1.520 കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ഇൻരാജ് അലി (33) എക്സൈസിന്റെ പിടിയിലായി. ചൊവ്വാഴ്ച പകൽ 2ന് ആലുവ മാർക്കറ്റിന് സമീപം ആലുവ-ഉളിയന്നൂർ റോഡിൽ വച്ചാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എസ്. മഹേഷിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.