വീട്ടിൽ കഞ്ചാവ്: പ്രതി പിടിയിൽ
Thursday 14 May 2026 3:50 AM IST
ആറ്റിങ്ങൽ: രണ്ട് കിലോയിലധികം കഞ്ചാവ് വീട്ടിൽ കണ്ടെത്തിയ കേസിലെ പ്രതിയെ എക്സൈസ് സംഘം അറസ്‌റ്റ് ചെയ്തു.ആലംകോട് സജില മൻസിലിൽ സജാദാണ് (28) അറസ്റ്റിലായത്.കഴിഞ്ഞ മാസം 9 നാണ് ഇയാൾ വാടകയ്‌ക്കെടുത്തിരുന്ന ആലംകോട് മേവർക്കൽ വാഴോട്ടുകോണം നെടിയവിള പുത്തൻവീട്ടിൽനിന്ന് 2.110 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.
മുട്ടക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് അന്ന് കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് പ്രതി ഒളിവിൽപ്പോയി. നിലവിൽ വാടകവീട്ടിലേക്ക് തിരിച്ചെത്തിയതോടെ എക്സൈസ് സംഘമെത്തി പ്രതിയെ പിടകൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.