ബൈക്ക് മോഷ്ടാക്കൾ റിമാൻഡിൽ

Thursday 14 May 2026 2:50 AM IST

പാറശാല: വഴിയരികിൽ പാർക്ക് ചെയ്യുന്ന ബൈക്കുകൾ മോഷ്ടിച്ച് രൂപമാറ്റം വരുത്തി വിൽക്കുന്ന സംഘത്തിലെ രണ്ട് പ്രതികൾ റിമാൻഡിൽ. കാഞ്ഞിരംകുളം സ്വദേശി ഷാബിൻ കുമാർ (40),കരുംകുളം സ്വദേശി രാജേഷ് (58) എന്നിവരെയാണ് പൊഴിയൂർ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. ഷാബിൻ കുമാർ മോഷ്ടിക്കുന്ന ബൈക്കുകൾ രാജേഷാണ് രൂപമാറ്റം വരുത്തുന്നത്. നിരവധി ബൈക്കുകൾ ഇത്തരത്തിൽ വിറ്റതായി പൊലീസ് പറഞ്ഞു.