എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Thursday 14 May 2026 3:01 AM IST

​കഴക്കൂട്ടം: വില്പനക്കായി സൂക്ഷിച്ചിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. കീഴാവൂർ ആനതാഴ്ച്ചിറ ചിറത്തലയ്ക്കൽ വീട്ടിൽ ആഷിഖിനെ (23) ആണ് റൂറൽ ഡാൻസാഫ് സംഘവും മംഗലപുരം പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. പ്രതിയുടെ പക്കൽ നിന്നു 1.17 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ​നിരവധി അടിപിടി കേസുകളിൽ നേരത്തെയും പ്രതിയായ ആളാണ് ആഷിഖ് എന്ന് പൊലീസ് അറിയിച്ചു. മംഗലപുരം എസ്.എച്ച്.ഒ ലൈസാദ് മുഹമ്മദ്, ഡാൻസാഫ് എസ്.ഐ ഫയാസ്, മംഗലപുരം എസ്.ഐ ഗിരീഷ്, കെ. സുൾഫിക്കർ, എസ്. സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.