മയക്കുമരുന്ന് നൽകി​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി,​ പു​രു​ഷ​ന്മാ​രെ​ ​മു​റി​യി​ലേ​ക്ക് ​ക​ട​ത്തി​വി​ട്ട് ​ പീഡിപ്പിച്ചു,​ ദൃശ്യങ്ങൾ പകർത്തിയത് സിന്ധു

Thursday 21 May 2026 9:20 PM IST

കൊ​ച്ചി​:​ ​മോ​ഡ​ലിം​ഗി​ന്റെ​ ​മ​റ​വി​ൽ​ ​മ​ല​യാ​ളി​ ​യു​വ​തി​ക​ളെ​ ​ദു​ബാ​യി​ൽ​ ​എ​ത്തി​ച്ച് ​സെ​ക്സ് ​റാ​ക്ക​റ്റി​ന് ​കൈ​മാ​റു​ന്ന​ ​ഇ​ട​പാ​ട് ​തു​ട​ങ്ങി​യി​ട്ട് ​നാ​ല് ​വ​ർ​ഷ​മാ​യെ​ന്ന് ​മു​ഖ്യ​പ്ര​തി​ ​സി​ന്ധു​വി​ന്റെ​ ​(​സ്റ്റോ​യ്‌​സി,​ 56​)​ ​കു​റ്റ​സ​മ്മ​ത​ ​മൊ​ഴി.​ ​ആ​ലു​വ​ ​തൈ​നോ​ത്തി​ൽ​ ​ക​ട​വി​ൽ​ ​താ​മ​സി​ക്കു​ന്ന​ ​ഗു​രു​വാ​യൂ​ർ​ ​സ്വ​ദേ​ശി​യാ​യ​ ​സി​ന്ധു​ ​നി​ര​വ​ധി​പേരെ​ ​റാ​ക്ക​റ്റി​ന് ​കൈ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് ​ഇ​തോ​ടെ​ ​വ്യ​ക്ത​മാ​യി.​ ​ച​തി​യി​ൽ​പ്പെ​ട്ട​വ​രു​ടെ​ ​വി​വ​ര​ങ്ങ​ൾ​ ​ശേ​ഖ​രി​ച്ചു​വ​രി​ക​യാ​ണ് ​പൊ​ലീ​സ്.

റി​മാ​ൻ​ഡി​ൽ​ ​ക​ഴി​യു​ന്ന​ ​പ്ര​തി​ക​ളാ​യ​ ​പൊ​ന്നാ​നി​ ​സ്വ​ദേ​ശി​ ​മ​ഞ്ജി​മ,​ ​തി​രു​വ​ന​ന്ത​പു​രം​ ​പോ​ങ്ങു​വി​ള​ ​സ്വ​ദേ​ശി​ ​അ​ലീ​ന​ ​എ​ന്നി​വ​ർ​ക്ക് ​പു​റ​മേ​ ​നി​ര​വ​ധി​ ​ഏ​ജ​ന്റു​മാ​ർ​ ​സി​ന്ധു​വി​ന് ​കീ​ഴി​ലു​ണ്ട്.​ ​ഇ​വ​രെ​യും​ ​പി​ടി​കൂ​ടും.​ ​സി​നി​മാ​-​സീ​രി​യ​ൽ​ ​ന​ടി​മാ​രും​ ​കൂ​ട്ട​ത്തി​ലു​ണ്ടെ​ന്നാ​ണ് ​വി​വ​രം.​ ​പി​ടി​യി​ലാ​കാ​നു​ള്ള​വ​രി​ൽ​ ​ദു​ബാ​യി​ലു​ള്ള​ ​ഷം​ല​യും​ ​റ​ഹ്മ​ത്തു​മ​ട​ക്കം​ ​അ​ന്താ​രാ​ഷ്ട്ര​ ​സെ​ക്‌​സ് ​റാ​ക്ക​റ്റു​മാ​യി​ ​ബ​ന്ധ​മു​ള്ള​വ​രാ​ണ്. സി​ന്ധു​വി​നെ​ ​ജൂ​ൺ​ 4​ ​വ​രെ​ ​എ​റ​ണാ​കു​ളം​ ​ഒ​ന്നാം​ ​ക്ലാ​സ് ​മ​ജി​സ്‌​ട്രേ​ട്ട് ​കോ​ട​തി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത് ​കാ​ക്ക​നാ​ട് ​വ​നി​താ​ ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റി.​ ​ഇ​വ​ർ​ക്ക് ​ഗു​ണ്ടാ​സം​ഘ​ങ്ങ​ളു​മാ​യി​ ​അ​ടു​ത്ത​ ​ബ​ന്ധ​മു​ണ്ടെ​ന്നും​ ​ച​തി​യി​ൽ​പ്പെ​ട്ട​ ​യു​വ​തി​ക​ളു​ടെ​ ​ലൈം​ഗി​ക​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തു​ന്ന​ത് ​ഇ​വ​രാ​ണെ​ന്നും​ ​പൊ​ലീ​സ് ​സ​മ​ർ​പ്പി​ച്ച​ ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

സി​ന്ധു​വി​ന്റെ​ ​ഉ​ട​മ​സ്ഥ​ത​യി​ൽ​ ​ദു​ബാ​യി​ലു​ള്ള​ ​'​അ​ലി​സ​ ​ഇ​വ​ന്റ്‌​സ്'​ ​എ​ന്ന​ ​ക​മ്പ​നി​യി​ൽ​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്റ്റാ​യി​ ​ജോ​ലി​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ചാ​ണ് ​ഒ​രു​ ​പ​രാ​തി​ക്കാ​രി​യെ​ ​വി​ദേ​ശ​ത്തേ​ക്ക് ​കൊ​ണ്ടു​പോ​യ​ത്.​ ​ടി​ക്ക​റ്റി​നും​ ​വി​സ​യ്‌​ക്കു​മാ​യി​ 4.75​ ​ല​ക്ഷം​ ​രൂ​പ​ ​സി​ന്ധു​ ​കൈ​പ്പ​റ്റി.​ 2024​ ​ഫെ​ബ്രു​വ​രി​ 20​നാ​ണ് ​യു​വ​തി​ ​ദു​ബാ​യി​ലെ​ത്തി​യ​ത്.​ ​അ​പ്പാ​ർ​ട്ട്‌​മെ​ന്റി​ലെ​ത്തി​ച്ച​ ​ശേ​ഷം​ ​കോ​ള​യി​ൽ​ ​വെ​ളു​ത്ത​ ​പൊ​ടി​ ​ക​ല​ക്കി​ ​ന​ൽ​കി​ ​അ​ബോ​ധാ​വ​സ്ഥ​യി​ലാ​ക്കി.​ ​തു​ട​ർ​ന്ന് ​മ​റ്റ് ​പു​രു​ഷ​ന്മാ​രെ​ ​മു​റി​യി​ലേ​ക്ക് ​ക​ട​ത്തി​വി​ട്ട് ​കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ​ഇ​ര​യാ​ക്കി​യെ​ന്നാ​ണ് ​റി​മാ​ൻ​ഡ് ​റി​പ്പോ​ർ​ട്ട്.​ ​സി​ന്ധു​ ​പീ​ഡ​ന​ ​ദൃ​ശ്യ​ങ്ങ​ൾ​ ​പ​ക​ർ​ത്തി​ ​പ​രാ​തി​ക്കാ​രി​യു​ടെ​ ​ഭ​ർ​ത്താ​വി​ന്റെ​ ​മൊ​ബൈ​ലി​ലേ​ക്ക് ​അ​യ​ച്ചു.​ ​സി​ന്ധു​ ​ദൃ​ശ്യ​ങ്ങ​ൾ​ ​കാ​ട്ടി​ ​ഇ​ട​പാ​ടു​കാ​രു​മാ​യി​ ​വി​ല​പേ​ശു​ന്ന​ ​വാ​ട്‌​സ്ആ​പ്പ് ​ചാ​റ്റു​ക​ളും​ ​പു​റ​ത്തു​വ​ന്നു.