
കഴക്കൂട്ടം: 17കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ 27കാരനെ കഠിനംകുളം പൊലീസ് അറസ്റ്റ്ചെയ്തു. ചിറ്റാറ്റുമുക്ക് സ്വദേശി സാം ആണ് അറസ്റ്റിലായത്.ഇക്കഴിഞ്ഞ 13ന് വൈകിട്ട് അഞ്ചോടെ പെൺകുട്ടി കുളിച്ചുകൊണ്ടിരുന്ന സമയത്ത് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് ഓടിയെത്തിയ പിതാവും നാട്ടുകാരും ചേർന്ന് പ്രതിയെ കൈയോടെ പിടികൂടി,ദൃശ്യങ്ങളടങ്ങിയ മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തു.ഇതിനിടെ പ്രതി രക്ഷപ്പെട്ടു.
സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് കൃത്യമായ നടപടിയെടുക്കാൻ തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്. ഇതിനിടെ പൊലീസിന്റെ ഭാഗത്തുനിന്നും നീതി ലഭിക്കാത്തതിനെ തുടർന്ന് പെൺകുട്ടിയുടെ കുടുംബവും നാട്ടുകാരും ചേർന്ന് വനിതാ കമ്മിഷനെ സമീപിച്ചു. തുടർന്നാണ് പോക്സോ കേസ് ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |