മൊബൈൽ മോഷ്ടാക്കൾ അറസ്റ്റിൽ
എഴുകോൺ: മൊബൈൽ ഫോൺ മോഷ്ടാക്കളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. പന്തളം ഇലവുംതിട്ട നെടുംപൊയ്ക മേലതിൽ എബെൻ (25), കൂരമ്പാല തെങ്ങുംവിളയിൽ അഭിജിത്ത് (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ ജുവനൈൽ ബോർഡ് മുമ്പാകെ ഹാജരാക്കി.
കഴിഞ്ഞ 20ന് എഴുകോൺ കോയിക്കൽ തിരു ആര്യങ്കാവ് ശ്രീധർമ്മശാസ്ത ക്ഷേത്രത്തിലെ അന്നദാനത്തിനുവന്ന കാറ്ററിംഗ് ജീവനക്കാരുടെ ആറ് മൊബൈൽ ഫോണുകൾ നഷ്ടപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് എബെനും അഭിജിത്തും പിടിയിലായത്. ഇവരുടെ പക്കൽ നിന്നും 30 മൊബൈൽ ഫോണുകളും 10 മൊബൈൽ ബാറ്ററികളും ഹെഡ് സെറ്റുകളും കണ്ടെടുത്തു. ബൈക്ക് മോഷണവും നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി.
മോഷ്ടിച്ച ഒരു ബൈക്കും കസ്റ്റഡിയിലെടുത്തു. സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷാനവാസ്, അജേഷ്, സി.പി.ഒമാരായ കിരൺ, റോഷ്, അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.