SignIn
Kerala Kaumudi Online
Friday, 22 May 2026 9.53 PM IST

വഴിയെച്ചൊല്ലി തർക്കം; അയൽവാസിയെ ചില്ലുകുപ്പി കൊണ്ട് തലയ്ക്കടിച്ചു, പ്രതിയെ തിരഞ്ഞ് പൊലീസ്

police

കൊച്ചി: വഴി തർക്കത്തെത്തുടർന്ന് അയൽവാസിയെ ചില്ലുകുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. കൂട്ടുകാട് കൊല്ലം പറമ്പിൽ വിത്സനാണ് (51) അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ അയൽവാസിയായ പടമാട്ടുമ്മൽ ജോസഫിനെതിരെ പൊലീസ് കേസെടുത്തു. ഇന്നലെ രാവിലെ 10.30 ഓടെ എറണാകുളം നോർത്ത് പറവൂരിലാണ് സംഭവം നടന്നത്.


വിത്സനും ജോസഫും തമ്മിൽ ഏറെ കാലമായി വഴി തർക്കത്തെ തുടർന്ന് വ്യക്തിവൈരാഗ്യം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. ഇന്നലെ രാവിലെയും ഇരുവരും തമ്മിൽ ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായി. തർക്കം മൂർച്ഛിച്ചതോടെ ജോസഫ് കൈയിലുണ്ടായിരുന്ന ചില്ലുകുപ്പി ഉപയോഗിച്ച് വിത്സന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.


അടിയേറ്റ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിത്സനെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന വിത്സന്റെ തലയിൽ പതിമൂന്നും നെറ്റിയിൽ രണ്ടും തുന്നലുകൾ വേണ്ടിവന്നതായി ബന്ധുക്കൾ അറിയിച്ചു. പൊലീസ് ആശുപത്രിയിലെത്തി വിത്സന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിൽ പോയ പ്രതി ജോസഫിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, CRIME, LATESTNEWS, ERNAKULAM, NORTH PARAVUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY