വീട്ടിൽ അതിക്രമിച്ച് കയറി വാഹനങ്ങൾ തകർത്തു

Thursday 28 May 2026 3:03 AM IST

എരമല്ലൂർ: മദ്ധ്യവയസ്‌ക്കനായ അന്യസംസ്ഥാന സ്വദേശി വീട്ടിലേക്ക് അതിക്രമിച്ച് കയറി പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാട് വരുത്തി. അരൂർ പഞ്ചായത്ത് പതിനേഴാം വാർഡ് കണിശേരി കെ.ഇ.സുലൈമാന്റെ വീട്ടിലാണ് ഇന്നലെ രാവിലെ 7ന് കുമാർ എന്നയാൾ വാഹനങ്ങൾ തകർക്കാൻ ശ്രമിച്ചത്. ഓടാൻ ശ്രമിച്ച ഇയാളെ വീട്ടുകാർ കീഴ്പ്പെടുത്തി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു. അരൂർ പൊലീസ് കോൺസ്റ്റബിൾമാരായ ഷെഫീക്ക്,​ ഗോപകുമാർ പഞ്ചായത്തംഗം പ്രവീണ ദിലീപ്, റെസിഡൻസ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി.അൻഷാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ തുറവൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക പ്രശ്‌നമാകാമെന്നാണ് പൊലീസ് പറയുന്നത്.