SignIn
Kerala Kaumudi Online
Wednesday, 27 May 2026 8.45 AM IST

നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് ഗർഭിണി മരിച്ചു; സ്‌ത്രീധനപീഡനം ആരോപിച്ച് കുടുംബം

death

ന്യൂഡൽഹി: നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് 25കാരിയായ ഗർഭിണി മരിച്ചു. വടക്കുകിഴക്കൻ ഡൽഹിയിലെ മുസ്‌തഭാബാദിലാണ് സംഭവം. അപകടത്തിനുപിന്നാലെ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ഭർതൃവീട്ടിൽ നിന്നും സ്‌ത്രീധനപീഡനം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു.

പ്രണയിച്ച പുരുഷനെ മൂന്ന് മാസം മുൻപാണ് യുവതി വിവാഹം കഴിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും ബന്ധുക്കളും മാനസികമായി പീഢിപ്പിക്കാൻ തുടങ്ങിയെന്ന് യുവതിയുടെ കുടുംബം ആരോപിച്ചു.

'അവൾ നാലാം നിലയിൽ നിന്നാണ് വീണത്. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ധാരാളം ആ വീട്ടിൽ തർക്കങ്ങൾ നടക്കുകയായിരുന്നു. പ്രശ്നം പരിഹരിക്കാൻ എന്റെ സഹോദരനും അമ്മയും മറ്റ് ബന്ധുക്കളും അവിടെ പോയിരുന്നു' -യുവതിയുടെ സഹോദരി പറഞ്ഞു. തന്റെ മകൾ ഭർത്താവിന്റെ വീട്ടിലെ പീഡനങ്ങളെക്കുറിച്ച് നിരന്തരം പരാതിപ്പെട്ടിരുന്നെന്നും ജീവൻ അപകടത്തിലാണെന്ന് പറഞ്ഞിരുന്നെന്നും അമ്മയും പ്രതികരിച്ചു.

സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുടുംബാംഗങ്ങളുടെ മൊഴികൾ രേഖപ്പെടുത്തി വരികയാണെന്നും കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, DOWRY, CASE, NEWS, HARASSMENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY