മാതാപിതാക്കളെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
Thursday 28 May 2026 1:51 AM IST
കൊച്ചി: രോഗികളായ മാതാപിതാക്കളെ നിരന്തരം ഉപദ്രവിച്ച കേസിൽ എറണാകുളം മുറി കോളനി സ്വദേശി ഷൽബിയെ (29) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഗാർഹിക പീഡന നിരോധന നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഇയാൾ വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയും കുടുംബാംഗങ്ങളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നു. സമാനമായ പരാതിയിൽ നേരത്തെയും കേസെടുത്ത് റിമാൻഡ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാൾ ആക്രമണങ്ങൾ തുടർന്ന സാഹചര്യത്തിലാണ് വീണ്ടും അറസ്റ്റ്.
26ന് രാത്രി സബ് ഇൻസ്‌പെക്ടർ ഗ്ലാഡ്വിൻ എഡ്വാർഡിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടുകയായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.