യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ

Thursday 28 May 2026 1:04 AM IST

തൃശൂർ: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയിൽ. ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട് യുവതിയുടെ അശ്ലീല ഫോട്ടോകൾ കൈവശമാക്കി ഭീഷണിപ്പെടുത്തി ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ വളാഞ്ചേരി വലിയകുന്ന് സ്വദേശി ചോലയിൽ വീട്ടിൽ മുഹമ്മദ് റിഹാസ് (25) നെയാണ് വിയ്യൂർ പൊലീസ് പിടികൂടിയത്. 2025 മേയ്മാസം മുതലാണ് കേസിനാസ്പദമായ സംഭവം. പ്രതി ഷെയർചാറ്റ് എന്ന ആപിലൂടെ യുവതിയുമായി പരിചയപ്പെട്ട് യുവതിയുടെ അശ്ലീലഫോട്ടോകൾ, വീഡിയോ കൈവശപ്പെടുത്തുകയും പിന്നീട് ഫോട്ടോ, വീഡിയോ എന്നിവ കാണിച്ച് ഭീഷണിപ്പെടുത്തി യുവതിയെ വിളിച്ചുവരുത്തി ലൈംഗികഅതിക്രമം നടത്തുകയായിരുന്നു. ഇക്കാര്യത്തിന് വിയ്യൂർ പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടുകൂടിയ അന്വേഷണത്തിൽ പ്രതിയെ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തുള്ള കൂട്ടിക്കലത്താണിയിൽനിന്നും പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. വിയ്യൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.എം മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ എ.വി.സജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ മനോജ് ടി.എസ്, എ.ഭദ്രൻ, നിഷി എന്നിവരാണ് ഉണ്ടായിരുന്നത്.