വീടുകയറി ആക്രമണം, യുവതിക്ക് പരിക്ക്
Saturday 30 May 2026 11:34 PM IST
പത്തനംതിട്ട: ബന്ധുവായ പെൺകുട്ടിയെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാനുള്ള ശ്രമത്തിനെതിരെ യുവാവ് വീടുകയറി നടത്തിയ ആക്രമത്തിൽ യുവതിക്ക് പരിക്കേറ്റു. മുണ്ടപ്പള്ളി കോളനിയിൽ ലതയുടെ മകൾ ജെസ്ന (23)യ്ക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചങ്ങനാശ്ശേരി പൂവം നക്രാപുതുവേലിൽ സ്വദേശി ഉണ്ണികൃഷ്ണൻ, ഇയാളുടെ സഹോദരൻ കണ്ണൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. വേങ്ങൽ മുണ്ടപ്പള്ളി കോളനിയിൽ ബുധനാഴ്ച രാത്രി പത്തിനാണ് സംഭവം. ജസ്നയുടെ മൊബൈൽ ഫോണും കസേരയും സംഘം നശിപ്പിച്ചു. ജെസ്ന തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.