കേബിൾ മോഷണം : ഒരാൾ അറസ്റ്റിൽ
Sunday 31 May 2026 1:48 AM IST
തിരുവനന്തപുരം: റെയിൽവെ പരിസരത്ത് നിന്നു കേബിൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തലയൽ ആലുവിള പുത്തൻവീട്ടിൽ കുട്ടൻ എന്ന സിജു(46)വിനെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ കരിംപ്ലാവിള സ്വദേശി അച്ചുവും ചേർന്നാണ് മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇയാൾ അടിപിടി കേസിലെ പ്രതിയാണ്. അച്ചു ടെലി കമ്മ്യൂണിക്കേഷൻ കേബിളുകൾ മുറിച്ചെടുത്ത ശേഷം സിജുവിന്റെ ആക്രിക്കടയിൽ നൽകുകയായിരുന്നു.
37500 രൂപയുടെ നഷ്ടവും ട്രെയിൻ ഗതാഗത തടസവും സൃഷ്ടിച്ചതായി റെയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.പി മുഹമ്മദ് ഹനീഫിന്റെ നേത്യത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് സി.ഐ ബിനുകുമാർ, എസ്.ഐ അനൂപ്, ഹെഡ് കോൺസ്റ്റബിൾ വിനോദ് കുമാർ, സി.പി.ഒ മാരായ വിശാഖ്, ശ്രീജിത്ത്, നിഷ എന്നിവർ ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.