12 കിലോ കഞ്ചാവ് പിടികൂടി

Wednesday 03 June 2026 1:55 AM IST

അ​ങ്ക​മാ​ലി​:​'​ഓ​പ്പ​റേ​ഷ​ൻ​ ​തൂ​ഫാ​ന്റെ​'​ ​ഭാ​ഗ​മാ​യി​ ​ന​ട​ന്ന​ ​റെ​യ്ഡി​ൽ​ 12​ ​കി​ലോ​ ​ക​ഞ്ചാ​വു​മാ​യി​ ​ര​ണ്ട് ​അ​ന്യ​ ​സം​സ്ഥാ​ന​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​വെ​സ്റ്റ് ​ബം​ഗാ​ൾ​ ​മൂ​ഷി​ദാ​ബാ​ദ് ​സ്വ​ദേ​ശി​ക​ളാ​യ​ ​റ​ഫി​യു​ൽ​ ​മ​ണ്ഡ​ൽ​ ​(21​),​​​ ​പ​ർ​വ്വേ​ഷ് ​മ​ണ്ഡ​ൽ​ ​(19​)​ ​എ​ന്നി​വ​രെ​യാ​ണ് ​റൂ​റ​ൽ​ ​ജി​ല്ലാ​ ​ഡാ​ൻ​സാ​ഫ് ​ടീ​മും​ ​അ​ങ്ക​മാ​ലി​ ​പൊ​ലീ​സും​ ​ചേ​ർ​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​ഒ​ഡീ​ഷ​യി​ൽ​ ​നി​ന്നാ​ണ് ​ക​ഞ്ചാ​വ് ​ഇ​വ​ർ​ ​വാ​ങ്ങി​യ​ത്.​ ​ബം​ഗാ​ളി​ൽ​ ​നി​ന്ന് ​ചെ​ന്നൈ​ ​വ​രെ​ ​ഒ​രു​ ​ട്രെ​യി​നി​ലും ​അ​വി​ടെ​നി​ന്ന് ​മ​റ്റൊ​രു​ ​ട്രെയിനിലുമാണ് ഇവർ യാത്ര ചെയ്തത്. ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​കെ.​എ​സ് ​സു​ദ​ർ​ശ​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​ ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​വ​ച്ചാ​ണ് ​ഇ​വ​രെ​ ​പി​ടി​കൂ​ടി​യ​ത്.