വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽപ്പെടുത്തുമെന്ന് ഭീഷണി; പൊലീസുകാരനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി യുവതി
Sunday 10 May 2026 1:42 PM IST
കൊച്ചി: പൊലീസുകാരനെതിരെ ലൈംഗികാതിക്രമത്തിന് പരാതി നൽകി യുവതി. എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് പരാതി. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സ്റ്റേഷനിൽ പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യപ്പെടുത്തിയെന്നാണ് കേസ്. കേസെടുത്തതിന് പിന്നാലെ പൊലീസുകാരൻ ഒളിവിൽപോയി. ലൈംഗിക താൽപ്പര്യങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ ലഹരി കേസിൽപ്പെടുത്തുമെന്ന് പറഞ്ഞ് യുവതിയെ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്.