യുക്തിവാദി നേതാവ് സനൽ ഇടമറുക് അറസ്റ്റിൽ, പിടികൂടിയത് വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്

Tuesday 08 April 2025 4:29 PM IST

ന്യൂഡൽഹി: പ്രമുഖ യുക്തിവാദി നേതാവ് സനൽ ഇടമറുക് പോളണ്ടിൽ അറസ്​റ്റിലായി. 2020ലെ വിസ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. വാസോ വിമാനത്താവളത്തിൽ നിന്നാണ് സനലിനെ കസ്​റ്റഡിയിലെടുത്തത്.

ഇന്ത്യയുടെ നിർദ്ദേശപ്രകാരം ഇന്റർപോൾ റെഡ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മനുഷ്യാവകാശസംരക്ഷണ യോഗത്തിൽ പങ്കെടുക്കാൻ പോളണ്ടിൽ എത്തിയതായിരുന്നു സനൽ ഇടമറുക്. 2012 മുതൽ ഫിൻലൻഡിലായിരുന്നു താമസം.

സനലിനെതിരെ മതനിന്ദ ആരോപിച്ച് കത്തോലിക്ക സഭ കേസ് നൽകിയിരുന്നു. സനൽ ഇടമറുക് സ്ഥാപിച്ച റാഷണലിസ്​റ്റ് ഇന്റർനാഷണൽ അറസ്​റ്റിനെതിരെ പ്രതിഷേധിച്ച് വാർത്തക്കുറിപ്പ് പുറത്തിറക്കിയിരുന്നു.