ഫഹദ് ഫാസിൽ - സി. പ്രേംകുമാർ ചിത്രത്തിൽ ശിവദ നായിക

Monday 18 May 2026 6:17 AM IST

തമിഴിൽ ആദ്യമായി നായക വേഷത്തിൽ ഫഹദ്

96, മെയ്യഴകൻ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾ ഒരുക്കി ശ്രദ്ധേയനായ സി. പ്രേംകുമാ‌ർ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രത്തിൽ ശിവദ നായിക . ഫഹദ് ഫാസിൽ നായകനാകുന്ന ആദ്യ തമിഴ് ചിത്രം കൂടിയാണ്.പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ത്രില്ലർ ചിത്രം ആണ് സി. പ്രേംകുമാർ ഒരുക്കുന്നത്. പ്രൊഡക്ഷൻ നമ്പർ 32 എന്ന് താത്കാലികമായി പേരിട്ട ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ ചെന്നൈയിൽ നടന്നു. ചേതൻ,ഹരീഷ് ഉത്തമൻ, കരുണാകരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സി. പ്രേം കുമാറിന്റെ സ്ഥിരം സംഗീത സംവിധായകനായ ഗോവിന്ദ് വസന്ത ആണ് ഈണം. ഇഷാരി കെ. ഗണേഷ് അവതരിപ്പിക്കുന്ന ചിത്രം വേൽസ് ഫിലിം ഇന്റർനാഷണലും മൺസൂൺ മൂവീസും ചേർന്നാണ് നിർമ്മാണം . മെയ്യഴകൻ’ സിനിമയുടെ ഛായാഗ്രാഹകനായ മഹേന്ദ്രൻ ജയരാജു ആണ് ക്യാമറ . എഡിറ്റിംഗ് ആർ. ഗോവിന്ദരാജ നിർവഹിക്കുന്നു. വടിവേലുവിനൊപ്പം ‘മാരീസൻ’ എന്ന ചിത്രത്തിൽ ആണ് ഫഹദ് അവസാനമായി തമിഴിൽ അഭിനയിച്ചത്. അതേസമയം മഹേഷ് നാരായണന്റെ പേട്രിയറ്റ് എന്ന ചിത്രത്തിൽ നേരത്തേ ഒരുമിച്ച് അഭിനയിച്ചെങ്കിലും , ഫഹദ് ഫാസിലും ശിവദയും ആദ്യമായി നായകനും നായികയും ആയി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പി. ആർ .ഒ : പ്രതീഷ് ശേഖർ.