കറക്കം മേയ് 28ന് കറങ്ങും

Monday 18 May 2026 6:22 AM IST

ശ്രീ​നാ​ഥ് ​ഭാ​സി,​ ​ഫെ​മി​ന​ ​ജോ​ർ​ജ് ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി​ ​സു​ഭാ​ഷ് ​ല​ളി​ത​ ​സു​ബ്ര​ഹ്മ​ണ്യ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ക​റ​ക്കം​ ​മേ​യ് 28​ന് ​പ്ര​ദ​ർ​ശ​ന​ത്തി​ന്.​ ​ഭ​യ​വും​ ​ത​മാ​ശ​യും​ ​ഒ​രേ​ ​പോ​ലെ​ ​ഒ​ളി​പ്പി​ച്ചു​ ​വ​ച്ച​ ​മ​ല​യാ​ള​ത്തി​ലെ​ ​ആ​ദ്യ​ത്തെ​ ​മ്യൂ​സി​ക്ക​ൽ​ ​ഹൊ​റ​ർ​ ​കോ​മ​ഡി​ ​ചി​ത്രം​ ​ആ​ണ് ​ക​റ​ക്കം. അ​ഭി​റാം​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​സി​ദ്ധാ​ർ​ഥ് ​ഭ​ര​ത​ൻ,​ ​ജീ​ൻ​ ​പോ​ൾ​ ​ലാ​ൽ,​പ്ര​വീ​ൺ​ ​ടി.​ ​ജെ,​ ​മ​ണി​ക​ണ്ഠ​ൻ​ ​ആ​ചാ​രി,​ബി​ജു​ ​കു​ട്ട​ൻ,​മി​ഥൂ​ട്ടി,​ഷോ​ൺ​ ​റോ​മി,​ലെ​നാ​സ് ​ബി​ച്ചു,​ശാ​ലു​ ​റ​ഹിം,​ ​വി​നീ​ത് ​ത​ട്ടി​ൽ,​ ​മ​നോ​ജ് ​മോ​സ​സ്,​ ​കെ​യി​ൻ​ ​സ​ണ്ണി,​ ​ശ്രാ​വ​ൺ,​വി​ഷ്ണു​ ​ര​ഘു​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​താ​ര​ങ്ങ​ൾ. മോ​ളി​വു​ഡി​ലേ​ക്ക് ​തു​ട​ക്കം​ ​കു​റി​ക്കു​ന്ന​ ​ക്രൗ​ൺ​ ​സ്റ്റാ​ർ​സ് ​എ​ന്റ​ർ​ടെയ്ൻമെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​കിം​ബ​ർ​ലി​ ​ട്രി​നി​ഡെ​ട്,​അ​ൻ​കു​ഷ് ​സിം​ഗ് ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം.​ ​നി​പി​ൻ​ ​നാ​രാ​യ​ണ​ൻ,​ ​സു​ഭാ​ഷ് ​ല​ളി​ത​ ​സു​ബ്ര​ഹ്മ​ണ്യ​ൻ,​ ​അ​ർ​ജു​ൻ​ ​നാ​രാ​യ​ണ​ൻ​ ​എ​ന്നി​വ​ർ​ ​തി​ര​ക്ക​ഥ​ ​ഒ​രു​ക്കു​ന്നു.​ഛാ​യാ​ഗ്രാ​ഹ​ണം​ ​ബ​ബ്ലു​ ​അ​ജു​ .​അ​ൻ​വ​ർ​ ​അ​ലി,​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​ർ,​ ​മു​ ​രി,​ ​ഹ​രീ​ഷ് ​മോ​ഹ​ന​ൻ​ ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ൾ​ക്ക് ​സാം​ ​സി.​ ​എ​സ് ​സം​ഗീ​തം​ ​പ​ക​രു​ന്നു.​ ​എ​ഡി​റ്റ​ർ​-​നി​തി​ൻ​ ​രാ​ജ് ​അ​രോ​ൾ,​ക​ഥ​-​ധ​നു​ഷ് ​വ​ർ​ഗീ​സ്,​ക​ലാ​സം​വി​ധാ​നം​-​രാ​ജേ​ഷ് ​പി.​ ​വേ​ലാ​യു​ധ​ൻ,​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ന്റ് ​ക​മ്യൂ​ണി​ക്കേ​ഷ​ൻ​-​ ​ഡോ.​ ​സം​ഗീ​ത​ ​ജ​ന​ച​ന്ദ്ര​ൻ​(​സ്റ്റോ​റീ​സ് ​സോ​ഷ്യ​ൽ​)​പി.​ ​ആ​ർ.​ ​ഒ​ ​-​എ.​ ​എ​സ്.​ ​ദി​നേ​ശ്.