ബാന്ദ്രയെ സാക്ഷിയാക്കി ട്രെയിലർ ലോഞ്ച് , സ്ട്രോംഗ് ആണ് രാം ചരണിന്റെ പെദ്ധി

Monday 18 May 2026 7:34 PM IST

തെലുങ്ക് സൂപ്പർതാരം രാം ചരൺ നിറഞ്ഞാടുന്ന പെദ്ധി എന്ന പാൻ ഇന്ത്യൻ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മുംബ യ് യിലെ ബാന്ദ്രയിൽ വൻ ആഘോഷത്തിൽ നടന്നു. ഇതാദ്യമായാണ് രംാം ചരൺ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് മുംബ യ് യിൽ സംഘടിപ്പിക്കുന്നത്. പെദ്ധി എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് രാം ചരൺ അവതരിപ്പിക്കുന്നത്. ശക്തനും തന്റേടവുമുള്ള കഥാപാത്രം രാം ചരൺ ആരാധകർ കൈനീട്ടി സ്വീകരിക്കും എന്ന് ഉറപ്പാണ്. ജൂൺ 4 ന് ആഗോള റിലീസായി എത്തും. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജാൻവി കപൂർ ആണ് നായിക. ജൂനിയർ എൻടി ആറിന്റെ ദേവരക്കുശേഷം ജാൻവി കപൂർ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആണ് പെദ്ധി. കന്നഡ സൂപ്പർതാരം ശിവരാജ് കുമാർ നിർണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് മറ്റ് താരങ്ങൾ. വൃദ്ധി സിനിമാസിന്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് നിർമ്മാണം. മൈത്രി മൂവി മേക്കഴ്സ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന് എ.ആർ. റഹ്മാൻ ആണ് സംഗീതം, ഛായാഗ്രഹണം - രത്നവേലു, കോ പ്രൊഡ്യൂസർ - ഇഷാൻ സക്സേന, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- വി. വൈ. പ്രവീൺ കുമാർ, എഡിറ്റർ- നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈൻ - അവിനാഷ് കൊല്ല, പി.ആർ. ഒ - ശബരി