പാതിരാ കുറുക്കൻ പൂർത്തിയായി

Thursday 28 May 2026 6:17 AM IST

ജഗദീഷ്,മുകേഷ്, സിദ്ദിഖ്,അശോകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന പാതിരാ കുറുക്കൻ പൂർത്തിയായി. വ്യത്യസ്ത സാഹചര്യത്തിൽപ്പെട്ട നാലുപേർ ഒരിക്കൽ ഒരു പ്രതിസന്ധി ഘട്ടത്തിൽ പെടുകയും അവരുടെ അതിജീവനത്തിന്റെ കഥ നർമ്മത്തിൽ ചാലിച്ച് പാതിരാകുറുക്കൻ" ദൃശ്യവത്കരിക്കുന്നു. ഇന്ദ്രൻസ്,നിർമൽ പാലാഴി,വിനീത് തട്ടിൽ,റിയാസ് നർമ്മകല,സുധീർ പറവൂർ,കുട്ടി അഖിൽ,അനീഷ് ഗോപാൽ,ടെസ്സ ജോസഫ്,അജയൻ മാടയ്ക്കൽ, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസേഴ്സായ അശ്വിത-അശ്വിജ, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുനിൽ കർമ്മ, നിഖിൽ ജിനൻ എന്നിവരാണ് രചന . അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ് നിർമ്മിക്കുന്ന ചിത്രത്തിന്

ഛായാഗ്രഹണം സെൽവകുമാർ എസ് നിർവഹിക്കുന്നു. സംഗീതം-ഗോപി സുന്ദർ,

എഡിറ്റർ-അതുൽ വിജയ്, കലാസംവിധാനം- ത്യാഗു തവനൂർ, മേക്കപ്പ്-രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം- സുകേഷ് താനൂർ, ,പി. ആർ .ഒ എ. എസ്. ദിനേശ്.