SignIn
Kerala Kaumudi Online
Thursday, 28 May 2026 7.16 AM IST

നസ്ലിൻ ഇനി മധു സി. നാരായണൻ ചിത്രത്തിൽ

ss

കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സി​നു​ശേ​ഷം​ ​മ​ധു​ ​സി.​ ​നാ​രാ​യ​ണ​ൻ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലേ​ക്ക് ​ന​സ്ലി​ൻ​ .​ ​ സൂ​ര്യ​ ​-​ ​ന​സ്രി​യ​ ​ന​സിം​ ​ചി​ത്രം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം​ ​ന​സ്ളി​ൻ​ ​അ​ഭി​ന​യി​ക്കു​ന്ന​ത് ​മ​ധു​ ​സി.​ ​നാ​രാ​യ​ണ​ന്റെ​ ​ചി​ത്ര​ത്തി​ൽ​ ​ആ​ണ്.​ ശ്യാം പുഷ്കരൻ,​ മുഹ്സിൻ പരാരി എന്നിവരാണ് തിരക്കഥ. കഥ കെ.ആർ. സുനിൽ. ഡോ.​ ​അ​ന​ന്തു​ ​എ​ന്റ​ർ​ടെ​യ്ൻ​മെ​ന്റി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ ​എ​സ്.​ ​അ​ന​ന്തു​ ​ആ​യി​രി​ക്കും​ ​നി​ർ​മ്മാ​ണം.​ ​ഒൗ​ദ്യോ​ഗി​ക​ ​പ്ര​ഖ്യാ​പ​നം​ ​വൈ​കാ​തെ​ ​ഉ​ണ്ടാ​കും.​
2019​ ​ൽ​ ​റി​ലീ​സ് ​ചെ​യ്ത​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ് ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ​സം​വി​ധാ​യ​ക​നാ​യി​ ​മ​ധു​ ​സി.​ ​നാ​രാ​യ​ണ​ൻ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കു​ന്ന​ത്.​ ​ശ്യാം പുഷ്കരൻ ആണ് രചന നിർവഹിച്ചത്.ഫ​ഹ​ദ് ​ഫാ​സി​ൽ,​ ​സൗ​ബി​ൻ​ ​ഷാ​ഹി​ർ,​ ​ഷെ​യ്ൻ​ ​നി​ഗം,​ ​ശ്രീ​നാ​ഥ് ​ഭാ​സി,​ ​മാ​ത്യു​ ​തോ​മ​സ് ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷം​ ​അ​വ​ത​രി​പ്പി​ച്ച​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സ് 2020​ ​ൽ​ ​വ​ൻ​ ​വി​ജ​യം​ ​നേ​ടി​യ​ ​സി​നി​മ​ക​ളു​ടെ​ ​പ​ട്ടി​ക​യി​ലാ​ണ്.
മൂ​ന്ന് ​സം​സ്ഥാ​ന​ ​അ​വാ​ർ​ഡു​ക​ൾ​ ​നേ​ടു​ക​യും​ ​ചെ​യ്തു.​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്സി​നു​ശേ​ഷം​ ​മ​ധു​ ​സി.​ ​നാ​രാ​യ​ണ​ൻ​ ​ ​ ​സം​വി​ധാ​നം​ ​ചെ​യ്യാ​തി​രു​ന്ന​ത് ​ഏ​റെ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ട്ടു.
​അ​തേ​സ​മ​യം​ ​അ​ഭി​ന​വ് ​സു​ന്ദ​ർ​നാ​യ​ക് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​മോ​ളി​വു​ഡ് ​ടൈം​സ് ​ആ​ണ് ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്ന​ ​ന​സ്ളി​ൻ​ ​ചി​ത്രം.​ ​ജൂ​ൺ​ 5​ന് ​തി​യേ​റ്റ​റി​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​ഗോ​പി​ക​ ​ര​മേ​ശ് ​ആ​ണ് ​നാ​യി​ക.
സം​ഗീ​ത് ​പ്ര​താ​പ്,​ ​ഷ​റ​ഫു​ദ്ദീ​ൻ,​ ​ജ​ഗ​ദീ​ഷ്,​ ​തു​ട​ങ്ങി​യ​വ​രും​ ​സ​ർ​പ്രൈ​സ് ​താ​ര​ങ്ങ​ളും​ ​ഭാ​ഗ​മാ​ണ്.​ ​ നസ്ലിൻ തമിഴ് അരങ്ങേറ്റം നടത്തുന്ന സൂര്യ ചിത്രത്തിന്റെ പേര് ഗലാട്ട എന്നായിരിക്കും. രോമാഞ്ചം,​ ആവേശം എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജിത്തു മാധവന്റെയും തമിഴ് അരങ്ങേറ്റം ആണിത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NASREENA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY