നായകനായി അശ്വന്ത് മാരിമുത്തു, നായിക മമിത ബൈജു

Saturday 30 May 2026 6:44 AM IST

പ്ര​ദീ​പ് ​രം​ഗ​നാ​ഥ​നും​ ​മ​മി​ത​ ​ബൈ​ജു​വും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​എ​ത്തി​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്രം​ ​ഡ്യൂ​ഡി​ന് ​ശേ​ഷം​ ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്നു.​ ​ഇ​ക്കു​റി​ ​നി​ർ​മ്മാ​താ​വാ​യാ​ണ് ​പ്ര​ദീ​പ്.​ ​യു​വ​ ​സം​വി​ധാ​യ​ക​രി​ൽ​ ​ശ്ര​ദ്ധേ​യ​നാ​യ​ ​അ​ശ്വ​ന്ത് ​മാ​രി​മു​ത്തു​വാ​ണ് ​നാ​യ​ക​ൻ.​ ​പ്ര​ദീ​പ് ​രം​ഗ​നാ​ഥ​ൻ,​ ​ക​യാ​ദു​ ​ലോ​ഹ​ർ,​ ​അ​നു​പ​മ​ ​പ​ര​മേ​ശ്വ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തി​യ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​ചി​ത്രം​ ​ഡ്രാ​ഗ​ൺ​ ​സം​വി​ധാ​നം​ ​ചെയ്തത് അ​ശ്വ​ന്ത് ​മാ​രി​മു​ത്തു​വാ​ണ്.​ 2020​ ​ൽ​ ​പു​റ​ത്തി​റങ്ങിയ ​ ​ഓ​ ​മൈ​ ​ക​ട​വു​ളേ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​സം​വി​ധാ​യ​ക​നാ​യി​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച​താ​ണ് ​അ​ശ്വ​ന്ത്.

അ​തേ​സ​മ​യം,​ ​ധ​നു​ഷ് ​നാ​യ​ക​നാ​യ​ ​'ക​ര'​ ​ആ​ണ് ​മ​മി​ത​യു​ടേ​താ​യി​ ​അ​വ​സാ​നം​ ​റി​ലീ​സ് ​ചെ​യ്ത​ ​ചി​ത്രം.​ ​സൂ​ര്യ​ ​നാ​യ​ക​നാ​വു​ന്ന​ ​വി​ശ്വ​നാ​ഥ​ൻ​ ​ആ​ന്റ് ​സ​ൺ​സ് ​എ​ന്ന​ ​റോം​​ ​- ​കോം​ ​ചി​ത്ര​ത്തി​ലും​ ​മ​മി​ത​ ​ആ​ണ് ​നാ​യി​ക. വി​ജ​യ് ​നാ​യ​ക​നാ​വു​ന്ന​ ​ജ​ന​നാ​യ​ക​ൻ,​ ​നി​വി​ൻ​ ​പോ​ളി​ക്കൊ​പ്പം​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​യൂ​ണി​റ്റ് ​എ​ന്നി​വ​യും​ ​റി​ലീ​സി​ന് ​ഒ​രു​ങ്ങു​ന്നു.​ ​പ്രേ​മു​ലു​വി​നു​ശേ​ഷം​ ​സം​വി​ധാ​യ​ക​ൻ​ ​ഗി​രീ​ഷ് ​എ.​ഡി​യും​ ​മ​മി​ത​ ​ബൈ​ജു​വും​ ​ഒ​രു​മി​ക്കു​ന്ന​ ​ബ​ത്‌​ല​ഹേം​ ​കു​ടും​ബ​ ​യൂ​ണി​റ്റ് ​ഓ​ണം​ ​റി​ലീ​സാ​ണ്.