SignIn
Kerala Kaumudi Online
Friday, 26 June 2026 1.29 PM IST

അപകീർത്തികരമായ കഥകൾ പ്രചരിപ്പിക്കുന്നു; സിനിമാ താരങ്ങൾക്കെതിരെ പരാതി നൽകി അമ്മയിലെ ജീവനക്കാരി

atulya

കൊച്ചി: സിനിമാ താരങ്ങളായ നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർക്കെതിരെ കൊച്ചി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി 'അമ്മ' ഓഫീസിലെ ജീവനക്കാരി അതുല്യ. താനുമായി അപകീർത്തികരമായ ബന്ധമുണ്ടെന്ന് പറയാൻ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ കുക്കു പരമേശ്വരൻ നിർബന്ധിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച ശബ്ദസന്ദേശം അതുല്യ പുറത്തുവിട്ടു.

കുക്കു പരമേശ്വരനും ഉണ്ണി ശിവപാലും ചേർന്ന് ഒരു കാരണവുമില്ലാതെ തന്നെ ഓഫീസിൽ നിന്ന് പറഞ്ഞുവിട്ടെന്ന് അതുല്യ മുൻപ് ആരോപിച്ചിരുന്നു. അമ്മയിലും പൊലീസിലും തൊഴിൽ വകുപ്പിലും ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നു. ശേഷം ശ്വേതാ മേനോൻ അതുല്യയെ തിരിച്ചെടുത്തിരുന്നു. തിരിച്ചെടുത്തതിനുശേഷമാണ് തന്നെക്കുറിച്ച് മോശം കഥകൾ പ്രചരിപ്പിക്കുന്നതെന്നാണ് പരാതി. അതുല്യയെക്കൂടാതെ സെക്യൂരിറ്റി ജീവനക്കാരനെയും പിരിച്ചുവിട്ടിരുന്നു.

തന്നെ പിരിച്ചുവിട്ടതിന്റെ ഭാഗമായി നടന്ന ഗൂഢാലോചനയുടെ പേരിലാണ് പൊലീസ് കമ്മിഷണർക്ക് പരാതി നൽകിയതെന്ന് അതുല്യ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നീന കുറുപ്പ്, കുക്കു പരമേശ്വരൻ, ഉണ്ണി ശിവപാൽ എന്നിവർ ചേർന്നാണ് തിരക്കഥ തയ്യാറാക്കിയത്. ശബ്ദസന്ദേശം ഉൾപ്പടെയാണ് പരാതി നൽകിയതെന്നും ഇവർ പറ‌ഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATULYA, AMMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY